
പാല്‍ചുരം: കൊട്ടിയൂർ പാല്‍ചുരം വയനാട് അന്തർസംസ്ഥാന പാത പൂർണമായും തകർന്നു.പാതയില്‍ മണ്ണിടിഞ്ഞ് പലയിടത്തും റോഡും സുരക്ഷ മതിലുകളും ഒലിച്ചു പോയി. വഴി നടക്കാനാകാതെ ജനങ്ങൾ ഒറ്റപ്പെട്ട അവസ്ഥയാണുള്ളത്. തടസം നീക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ജില്ലയില്‍ ഇപ്പോഴും മഴ തുടരുകയാണ്. ബത്തേരിയില്‍ വീടിന്റെ ചുമരിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ബത്തേരി കൂപ്പാടിയിലെ മോഹനന്‍ പിള്ളയുടെ ഭാര്യ രാജമ്മയാണ് തോട്ടടുത്തവീടിന്‍റെ ചുമരിടിഞ്ഞ് മരിച്ചത്. ജില്ലയില്‍ വൈത്തിരി ബത്തേരി താലൂക്കുകളില്‍ പലയിടത്തം ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്.
കബനി നദിയിലെ ജലനിരപ്പ് കുറഞ്ഞു. 127 ദുരിതാശ്വായ ക്യാമ്പുകളിലായി 14000 പേര്‍ കഴിയുന്നു. രണ്ടു ദിവസത്തേക്ക് മഴയുണ്ടാകുമെന്നതിനാല്‍ മുഴുവന്‍ പേരും ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെ കഴിയണമെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദ്ദേശം
മാനന്തവാടി താലൂക്കിലെ മക്കിമലയില്‍ വലിയ വിള്ളല്‍ കാണപ്പെട്ടു. പ്രദേശവാസികളെ മുഴുവന്‍ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. നാളെ വിദഗ്ദ സംഘം പ്രദേശം പരിശോധിക്കും. നിലവിലെ ദുരിതാശ്വായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഉന്നത തല യോഗം ചേര്‍ന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam