എംപിയോടു കലക്ടര്‍ നിരുപാധികം മാപ്പ് പറഞ്ഞു

Published : Jul 03, 2016, 05:24 PM ISTUpdated : Oct 05, 2018, 12:22 AM IST
എംപിയോടു കലക്ടര്‍ നിരുപാധികം മാപ്പ് പറഞ്ഞു

Synopsis

കോഴിക്കോട്: എം.കെ. രാഘവന്‍ എംപിയെ അവഹേളിച്ചെന്ന പരാതിയില്‍ കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്ത് മാപ്പു പറഞ്ഞു. ഫേസ്ബുക്കിലൂടെയാണു കലക്ടര്‍ മാപ്പ് പറഞ്ഞത്. ഔദ്യോഗിക കാര്യങ്ങള്‍ നിയമപരമായിത്തന്നെ മുന്നോട്ടു പോകേണ്ടതുണ്ടെന്നും, കാര്യങ്ങള്‍ നേരിട്ടു പറഞ്ഞു ബോധ്യപ്പെടുത്താനാകുമെന്നും കലക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

എം.കെ. രാഘവന്‍ എംപിയുമായുണ്ടായിരുന്ന നല്ല ബന്ധം ഇത്ര വഷളായതില്‍ വിഷമമുണ്ടെന്ന് കലക്ടര്‍ പറയുന്നു. വ്യക്തിപരമായ പ്രശ്നം വ്യക്തിപരമായി തന്നെ പറഞ്ഞു തീർക്കണം. തെറ്റിദ്ധാരണകൾ ഉണ്ടാക്കാനും വളർത്താനും ഇടയിൽ പലരുമുണ്ടെന്നു താന്‍ മനസിലാക്കുന്നു. എം.പിയെ അപമാനിക്കാൻ താൻ ആളല്ല. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. പ്രായത്തിലും അനുഭവത്തിലും പദവിയിലും ഒക്കെ ഏറെ ഉന്നതിയിലുള്ള എംപിയോട്‌ അശേഷം ഈഗോ കാണിക്കേണ്ട ആവശ്യവും ഇല്ല.


ചില കാര്യങ്ങളിൽ, ചില സന്ദർഭങ്ങളിൽ ഞാനും വളരെ ഇമോഷനലായി ഇടപെടാറുണ്ട്‌ എന്നതു സമ്മതിക്കുന്നു. നമ്മളെല്ലാവരും മനുഷ്യരാണല്ലൊ. ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത്‌ എന്ന് തന്നെയാണ്‌ ആഗ്രഹം. അദ്ദേഹത്തിന്റെ മനസ്സിന്‌ വിഷമം തോന്നിച്ച, എന്റെ ഭാഗത്തു നിന്നുണ്ടായ എല്ലാറ്റിനും നിരുപാധികം ക്ഷമ ചോദിക്കുന്നു - കലക്ടര്‍ പറയുന്നു. 

കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം: 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിനാഥന് മറുപടിയുമായി വി കെ പ്രശാന്ത്; 'ശാസ്തമംഗലത്തെ ഓഫീസ് ജനങ്ങളുടെ സൗകര്യത്തിന്, ശബരിനാഥന്‍റെ സൗകര്യത്തിനല്ല'
ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ; 200 ഓളം പേർ പേവിഷബാധ പ്രതിരോധ കുത്തിവയപ്പെടുത്തു, സംഭവം യുപിയിലെ ബദായൂനിൽ