മാമുക്കോയ നടത്തിയത് കയ്യേറ്റം തന്നെയെന്ന് കോര്‍പ്പറേഷന്‍

By Web DeskFirst Published Oct 31, 2016, 9:58 AM IST
Highlights

മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ വീടിന് മുന്നിലെ സ്ഥലം പൊളിച്ചതെന്നായിരുന്നു മാമുക്കോയയുടെ ആരോപണം. റോഡില്‍ നിന്ന് വീട്ടിലേക്ക് കയറുന്ന വഴി കോണ്‍ക്രീറ്റ് ചെയ്തതിന് തന്നെ കയ്യേറ്റക്കാരനായി കോര്‍പ്പറേഷന്‍ ചിത്രീകരിച്ചുവെന്നും മാമുക്കോയക്ക് പരാതി ഉണ്ടായിരുന്നു. എന്നാല്‍ മാമുക്കോയ പറയുന്നത്  ശരിയല്ലെന്നാണ് കോഴിക്കോട് കോര്‍പ്പറേഷന്റെ പ്രതികരണം.

മാമുക്കോയയുടെ വീടുള്‍പ്പെടുന്ന  റസിഡന്‍സ് അസോസിയേഷന്‍ തന്നെയാണ് പ്രദേശത്ത് വ്യാപകമാകുന്ന കയ്യേറ്റങ്ങള്‍ക്കെതിരെ പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഹെല്‍ത്ത് വകുപ്പുകള്‍ നോട്ടീസ് നല്‍കിയിരുന്നുവെന്ന് മേയര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ആറു വരെയും കയ്യേറ്റക്കാര്‍ ഒഴിയാതിരുന്ന സാഹചര്യത്തിലാണ് കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചതെന്നും മേയറും, സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍മാരും വിശദീകരിക്കുന്നു.

ഏകപക്ഷീയമായാണ് കയ്യേറ്റം ഒഴിപ്പിച്ചെന്ന മാമുക്കോയയുടെ പരാതിയെ കുറിച്ചന്വേഷിക്കുമെന്നും മേയര്‍ പറഞ്ഞു. പൊതു സ്ഥലം കയ്യേറുന്നവരാരാണെങ്കിലും നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണിതെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നു

click me!