
കോഴിക്കോട്: ജില്ലയിൽ എലിപ്പനി പടരുന്നു. രണ്ടാഴ്ചയ്ക്കിടെ രോഗം സ്ഥരീകരിച്ച 28 പേരിൽ മൂന്ന് പേർ മരിച്ചു. താൽക്കാലിക ആശുപത്രികൾ ക്രമീകരിച്ച് പ്രതിരോധനടപടികൾ ഊർജ്ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.
പ്രളയജലം ഇറങ്ങിയ ശേഷമാണ് കോഴിക്കോട് ജില്ലയിൽ എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തത്. രണ്ടാഴ്ചയ്ക്കിടെ 64 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ശുചീകരണ ജോലികളിൽ ഏർപ്പെട്ട സന്നദ്ധപ്രവർത്തകർക്കും എലിപ്പനി പിടിപെട്ടു. ഈ സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
സ്വകാര്യ ആശുപത്രികളെ കൂടി ഉൾപ്പെടുത്തി രണ്ട് മാസം നീണ്ടുനിൽക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുക. സർക്കാർ ആശുപത്രികൾ വഴി എലിപ്പനി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും. ജില്ലാ മെഡിക്കൽ ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam