ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കോഴിക്കോടിന് മെട്രോ പദ്ധതി വേണം:തോട്ടത്തില്‍ രവീന്ദ്രന്‍

By Web DeskFirst Published Mar 13, 2018, 9:55 AM IST
Highlights
  • ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കോഴിക്കോടിന് മെട്രോ പദ്ധതി വേണം
  • പദ്ധതി ഡിഎംആര്‍സിയെ ഏല്‍പ്പിക്കുന്നതാണ് അഭികാമ്യം

കോഴിക്കോടിന് മെട്രോ പദ്ധതി കൂടിയേ തീരു എന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. പദ്ധതി ഡിഎംആര്‍സിയെ ഏല്‍പ്പിക്കുന്നതാണ് അഭികാമ്യം. പദ്ധതിക്ക് അനുമതി ലഭിക്കാനായി കോര്‍പ്പറേഷന്‍ ശ്രമം തുടരുമെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വാഹനപ്പെരുപ്പം മൂലം കോഴിക്കോട് നഗരം വീര്‍പ്പുമുട്ടുകയാണ്. ഇതിനു പരിഹാരം കാണാന്‍ മെട്രോ പദ്ധതി അനിവാര്യമെന്ന് സിപിഎം നേതാവു കൂടിയായ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറയുന്നു. വലിയ മുതല്‍മുടക്ക് ആവശ്യമായ മെട്രോ പദ്ധതി ലാഭകരമല്ലെന്ന വാദം തോട്ടത്തില്‍ രവീന്ദ്രന്‍ തളളിക്കളയുന്നു. 

തിരുവനന്തപുരത്തെ സാഹചര്യമല്ല കോഴിക്കോട്ടുളളതെന്നും റോഡിനായി ഭൂമി ഏറ്റെടുക്കലും റോഡിന് വീതി കൂട്ടലും ഇനി സാധ്യമല്ലെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ പറയുന്നു. മാനാഞ്ചിറ- വെളളിമാട്കുന്ന് റോഡ് വീതികൂട്ടാന്‍ 500കോടി രൂപയാണ് ചെലവിടേണ്ടി വന്നത്. 

2012മുതല്‍ മെട്രോ ചര്‍ച്ചകള്‍ തുടങ്ങിയിട്ടും പദ്ധതിക്ക് അനുമതി നേടാന്‍ കഴിയാത്തത് യുഡിഎഫിന്‍റെ പിടിപ്പു കേടാണ്. തിരഞ്ഞെടുപ്പിന് മുമ്പേ ലൈറ്റ് മെട്രോ ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച യുഡിഎഫ് പദ്ധതിയെ പരിഹാസ്യമാക്കിയെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. 

click me!