
കുരങ്ങണി മലയിലേക്ക് ട്രെക്കിംഗിനായി ആളുകളെ കൊണ്ട് പോയ ചെന്നൈയിലെ ക്ലബ് പൂട്ടി ഉടമ മുങ്ങി. ക്ലബ് ഉടമകൾക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ചെന്നൈ ട്രക്കിംഗ് ക്ലബ്ബ് അംഗം കഴിഞ്ഞ മാസം ഫേസ് ബുക്കിലിട്ട പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു ട്രെക്കിങ്.
വനിതാ ദിനത്തിൽ കുരങ്ങിണി മലയിലേക്കും തേനിയിലേക്കും ട്രക്കിംഗിന് താത്പര്യമുള്ളവരെ ക്ഷണിക്കുന്നതായിരുന്നു പോസ്റ്റ്. അപകടം ഉണ്ടായപ്പോൾ ചെന്നൈ ട്രക്കിംഗ് ക്ലബിന്റെ ഓഫീസ് അന്വേഷിച്ചെത്തിയപ്പോള്‍ മിഡ് ഓഫീസിലുണ്ടായിരുന്നവർ എവിടെയെന്നറിയില്ല, സ്ഥാപനത്തിന്‍റെ ബോർഡും രാവിലെ മുതൽ കാണുന്നില്ല. പൊലീസും തഹസീല്‍ദാറും സ്ഥലത്തെത്തി അന്വേഷിച്ചിരുന്നുവെങ്കിലും പ്രത്യേകിച്ച് വിവരമൊന്നും ലഭിച്ചില്ല.
ബെൽജിയം സ്വദേശി പീറ്റർ വാൻ ഗെയിറ്റാണ് ചെന്നൈ ട്രക്കിംഗ് ക്ലബിന്റെ സംഘാടകൻ. ക്ലബ് കഴിഞ്ഞ 10 വർഷമായി ട്രക്കിംഗ്, സൈക്കിംളിംഗ് തുടങ്ങി വിവിധ മേഖലകളിൽ ക്യാമ്പുകളും മറ്റും സംഘടിപ്പിക്കുന്നവരാണ്. കുരങ്ങിണി മലയിലേക്ക് നടത്തിയ ട്രക്കിംഗിന് അനുമതി ഉണ്ടായിരുന്നോ എന്നറിയാൻ അവരുടെ നമ്പറിലേക്ക് ഞങ്ങൾ വിളിച്ചുവെങ്കിലും ആരും മറുപടി തന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam