
റാന്നി: നടപടി നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത കെപി ശശികലയെ തിരുവല്ല കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി. ഹിന്ദു ഐക്യവേദി നേതാക്കളും പൊലീസും തമ്മിൽ നേരത്തെ ചർച്ച നടത്തിയിരുന്നു. സ്റ്റേഷൻ ജാമ്യം നൽകി വിടാമെന്ന പൊലീസ് നിലപാട് ശശികല നേരത്തെ തള്ളിയിരുന്നു. കോടതിയില്‍ ഹാജരാക്കി ശേഷം ഇവരെ പമ്പയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. തിരുവല്ല സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് മുന്നിലാണ് ഹാജരാക്കുന്നത്.
മരക്കൂട്ടത്ത് വച്ചാണ് പുലർച്ചെയാണ് ശശികലയെ അറസ്റ്റ് ചെയ്തത്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തത് അംഗകരിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. സര്‍ക്കാരിന്റെ കാട്ടുനീതിക്കെതിരെ പ്രതിഷേധിക്കാന‍് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തിനാൽ ആണ് ഹര്‍ത്താൽ നടത്തുന്നതെന്നും പി.എസ്.ശ്രീധരന്‍പിള്ള ആരോപിച്ചു.
അതേസമയം ശശികലയുടെ അറസ്റ്റിൽ തെറ്റില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.വർഗീയവിഷം ചീറ്റി ശബരിമലയിൽ കലാപമുണ്ടാക്കാനായിരുന്നു ശശികലയുടെ സന്ദർശനം. ഹർത്താൽ അയ്യപ്പഭക്തൻമാരോടുളള യുദ്ധപ്രഖ്യാപനമാണെന്നും കടകംപളളി അഭിപ്രായപ്പെട്ടു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam