കെപിസിസി പുനഃസംഘടന ചര്‍ച്ചചെയ്യാന്‍ നാളെയും മറ്റന്നാളും യോഗം

Published : Jul 06, 2016, 03:30 PM ISTUpdated : Oct 05, 2018, 12:20 AM IST
കെപിസിസി പുനഃസംഘടന ചര്‍ച്ചചെയ്യാന്‍ നാളെയും മറ്റന്നാളും യോഗം

Synopsis

ദില്ലി: കെപിസിസി പുനഃസംഘടന ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വിളിച്ച യോഗം നാളെയും മറ്റന്നാളുമായി ദില്ലിയില്‍ നടക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളാകും നടക്കുകയെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പു പരാജയത്തിന്റെ പശ്ചാത്തലത്തില്‍  കേരളത്തിലെ സംഘടനാ സംവിധാനത്തെപ്പറ്റി വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണു സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ തീരുമാനിച്ചത്. കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെ ഗ്രൂപ്പ് ഭേദമില്ലാതെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരിക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തുനിന്നു സുധീരനെ മാറ്റണമെന്ന ആവശ്യമാണ് മുന്നോട്ടു വയ്ക്കന്നത്. ഒപ്പം 14 ഡിസിസി പ്രസിഡന്റുമാരെയും മാറ്റണമെന്ന ആവശ്യവും ശക്തമാണ്. ഈ സാഹചര്യത്തിലാണു യോഗം.  

പാര്‍ട്ടി നേതൃത്തില്‍ മാറ്റമുണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വി.എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ദില്ലിയിലെത്തി. എംഎല്‍എമാര്‍ എംപിമാര്‍ കെപിസിസി മുന്‍ പ്രസിഡന്റുമാര്‍  പാര്‍ട്ടി വക്താക്കള്‍ തുടങ്ങിവരുമായാണു നാളെ കൂടിക്കാഴ്ച. ജനറല്‍ സെക്രട്ടറിമാര്‍  ഡിസിസി പ്രസിഡന്റുമാര്‍ എന്നിവരുമായാണു  മറ്റനാളത്തെ  കൂടിക്കാഴ്ച.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനിൽ ആന്റണി
നമ്മുടെ നേട്ടങ്ങൾ സഹായം നിഷേധിക്കാനുള്ള കാരണമാക്കുന്നു; കേന്ദ്ര മന്ത്രിക്ക് അക്കമിട്ട് നിരത്തി നിവേദനം നൽകിയതാണ്, പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി