കെപിസിസി പുന:സംഘടന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം

Published : Jan 16, 2019, 04:42 PM IST
കെപിസിസി പുന:സംഘടന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം

Synopsis

കെപിസിസി പുന:സംഘടന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രം.

ദില്ലി: കെപിസിസി പുന:സംഘടന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മാത്രം. ദില്ലിയില്‍‌ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. തെരഞ്ഞെടുപ്പിന് മുൻപ് പുനഃ സംഘടന നടത്തിയാൽ ഭിന്നത ഉണ്ടാകും എന്നത് കണക്കിലെടുത്താണ് തീരുമാനം.

പ്രചരണം, ഏകോപനം, സ്ഥാനാര്‍ഥി നിര്‍ണയം, മാധ്യമ കമ്മിറ്റികള്‍ എന്നിവയ്ക്ക് രൂപം നല്‍കും. സമിതികളിലേക്ക് പേരുകൾ നിർദേശിക്കാൻ കെപിസിസി ആവശ്യപ്പെട്ടു. കമ്മിറ്റി പ്രഖ്യാപനം രാഹുൽ ഗാന്ധി വിദേശ പര്യടനം കഴിഞ്ഞു എത്തിയ ശേഷം മാത്രമായിരിക്കുമെന്നും യോഗത്തില്‍ തീരുമാനമായി. 

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പ്രാഥമിക ചർച്ചയ്ക്കായാണ് കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾ ദില്ലിയിൽ എത്തിയത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ മുരളീധരൻ എന്നിവരാണ് കേരളത്തിന്‍റെ ചുമതലയുള്ള മുകുൾ വാസ്നിക്കിനെ കണ്ടത്. തെരഞ്ഞെടുപ്പിനായി വിവിധ കമ്മിറ്റികൾ രൂപീകരിക്കുന്നത് സംബന്ധിച്ചു കെപിസിസി തയാറാക്കിയ പട്ടിക ഹൈകമന്‍ഡ് അംഗീകരിച്ചു.   സ്ഥാനാർഥി നിർണയ ചർച്ച കേരളത്തിൽ പൂർത്തിയാക്കിയ ശേഷം വീണ്ടും നേതാക്കൾ ദില്ലിയിൽ എത്തും.

സംസ്ഥാനത്ത് ഫെബ്രുവരി 20 നു മുൻപ് സ്ഥാനാർഥികളെ നിശ്ചയിക്കുമെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. സംഘടന ചുമതലയുള്ളവർ മത്സരിക്കുന്ന കാര്യം ഹൈകമാന്‍ഡ് തീരുമാനിക്കും.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസിന് വഴങ്ങില്ല, ഗുരുവായൂർ സീറ്റ് വിട്ടുനൽകില്ലെന്ന് മുസ്ലിം ലീഗ്, 'ചർച്ചകൾ നടന്നിട്ടില്ല'
'ഗവർണറുമായി ഏറ്റുമുട്ടാനില്ല', നയം മാറ്റം സമ്മതിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി; വിസി നിയമനത്തിലെ സമവായത്തിന് പിന്നാലെ വിശദീകരണം