
തിരുവനന്തപുരം: കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ സമരം പിന്‍വലിച്ചു. വൈദ്യുതി മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാൻ കേരള മീറ്റര്‍ റീഡേഴ്സ് യൂണിറ്റി തീരുമാനിച്ചത്. വേതന വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടത്താനും മന്ത്രി സണ്ണി ജോസഫുമായി നടത്തിയ ചര്‍ച്ചയിൽ ധാരണയായി. അധിക ജോലിക്ക് മീറ്റര്‍ ഒന്നിന് 1.60 പൈസ എന്ന നിരക്ക് കൂട്ടണം, രണ്ടു മാസത്തിലൊരിക്കൽ മീറ്റര്‍ റീഡിങ്ങിനുള്ള കൂലി അന്‍പതു ശതമാനം കൂട്ടണം തുടങ്ങിയവയാണ് ആവശ്യങ്ങള്‍. കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 1800ഓളം മീറ്റര്‍ റീഡര്‍മാര്‍ ഈ മാസം ഒന്നു മുതൽ സമരത്തിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam