പിണറായിക്കും റിയാസിനുമെതിരായ ഇഡി കേസ്: സർക്കാർ അനാവശ്യ ധൃതി കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; 'കോടതി ഉത്തരവ് പ്രകാരം ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യും'

Published : Oct 09, 2026, 07:13 PM IST
V D Satheesan Pinarayi Vijayan

Synopsis

മാസപ്പടി കേസിൽ പിണറായിക്കും റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടതിൽ പ്രതികരിച്ച് മുഖ്യമന്ത്രി. കോടതി ഉത്തരവ് പ്രകാരം ഉടൻ കേസെടുക്കുമെന്ന് സതീശൻ വ്യക്തമാക്കി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കുന്നതിൽ സർക്കാർ അനാവശ്യ ധൃതിയോ തിടുക്കമോ കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വ്യക്തിപരമായ വിഷയങ്ങളിലേക്ക് കടക്കാതെ വ്യക്തമായ നിയമോപദേശം തേടിയാണ് മുന്നോട്ടുപോയത്. സുപ്രീംകോടതി വിധികൾ കർശനമായി പാലിച്ചുകൊണ്ട് കേസെടുക്കാനാണ് തീരുമാനം. പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരായ കേസായതിനാലാണ് നടപടികളിൽ തിടുക്കം കൂട്ടാതെ വ്യക്തത വരുത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും സതീശൻ വിവരിച്ചു. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി കോടതി ഉത്തരവ് പ്രകാരം ഉടൻ തന്നെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഹൈക്കോടതിയുടെ നിർണായക ഉത്തരവ്

മാസപ്പടിയില്‍ ഇ ഡി നല്‍കിയ കത്തില്‍ പിണറായിക്കും റിയാസിനുമെതിരെ അഴിമതിക്ക് കേസെടുക്കണമെന്ന് ഇന്ന് ഉച്ചക്കാണ് ഹൈക്കോടതി നിർണായക ഉത്തരവിട്ടത്. എഫ് ഐ ആർ ഇട്ട് കേസെടുക്കാൻ വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോതി നിർദ്ദേശം നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് സർക്കാർ രൂപീകരിച്ച എസ് ഐ ടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഇരുവർക്കുമെതിരെ അഴിമതി തടയല്‍ നിയമ പ്രകാരം എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. ഇതോടെ അഴിമതി കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായിയും മുന്‍ മന്ത്രി റിയാസും പ്രതിപട്ടികയിൽ ഉൾപ്പെടും. അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസെടുത്ത് മുന്നോട്ട് പോകുന്നതിന് പകരം ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് നിയമവിരുദ്ധമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. ഇ ഡി ഡി ജി പിക്ക് കൈമാറിയ വിവരങ്ങളും എസ് ഐ ടിയുടെ പക്കലുള്ള വിവരങ്ങളും വിജിലൻസിന് ഉടൻ കൈമാറണം. വിജിലൻസ് ഉടൻ കേസെടുത്ത് അന്വേഷണം നടത്തണം. കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. കേസെടുക്കാൻ മതിയായ തെളിവുകൾ ഇ ഡിയിൽ നിന്നുള്ള വിവരങ്ങളിൽ തന്നെയുണ്ടെന്നും കോടതി നിരീക്ഷിച്ചു. കോടതിയില്‍ മുദ്രവച്ച കവറില്‍ ഇ ഡി സമര്‍പ്പിച്ച കണ്ടെത്തലുകൾ നിര്‍ണായകമായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പിൽ വിജയ് തേരോട്ടം; ആദ്യ അഗ്നിപരീക്ഷയിൽ ടിവികെയ്ക്ക് ഇരട്ട ജയം, രണ്ട് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ചു
'100 ദിന കർമപദ്ധതി ഫലപ്രദമായി നടപ്പാക്കി, ഫയൽ നീക്കത്തിന് ഫയൽ അദാലത്ത് നടത്തും, വയോജനവകുപ്പിന് പുതിയ നിയമം': മുഖ്യമന്ത്രി വി ഡി സതീശൻ