ഒരിഞ്ച് പിന്നോട്ടില്ല, ഫൈനൽ കാൾ ടു സേവ് ഡെമോക്രസി; എല്ലാവരോടും ജന്തർ മന്തറിലെത്താൻ ആഹ്വാനം ചെയ്ത് സിജെപി

Published : Oct 09, 2026, 07:17 PM IST
cjp

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് സിജെപി നാളെ ദില്ലിയിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു. സമരത്തെ നേരിടാൻ ഗതാഗതം പൂർണ്ണമായി തടയാനുള്ള ദില്ലി പൊലീസിന്റെ നീക്കത്തിന് സുപ്രീം കോടതി നിയന്ത്രണം ഏർപ്പെടുത്തി.

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരെ സമരം ശക്തമാക്കാൻ സിജെപി. നാളെ രാവിലെ 10 മണിക്ക് എല്ലാവരോടും ജന്തർ മന്ദറിലേക്ക് എത്താൻ സിജെപി ആഹ്വാനം ചെയ്തു. ഫൈനൽ കാൾ ടു സേവ് ഡെമോക്രസി എന്ന വാക്കുകളോടെയാണ് സിജെപി ആഹ്വാനം. അതേസമയം, സിജെപി സമരത്തെ നേരിടാൻ ശക്തമായ നടപടികളോടെ ദില്ലി പൊലീസും രം​ഗത്തെത്തി. സമരം നേരിടാൻ മെട്രോ സർവീസും ദില്ലിയിലേക്കുള്ള ട്രെയിനുകളും പൂർണ്ണമായും റദ്ദാക്കാനുള്ള പൊലീസ് നീക്കം സുപ്രീം കോടതി തടഞ്ഞു. സാഹചര്യമനുസരിച്ച് ജനങ്ങളെ വലയ്ക്കാതെ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയാൽ മതിയെന്ന് കോടതി നിർദ്ദേശിച്ചു. ഈച്ചയെ കൊല്ലാൻ ചുറ്റിക ആവശ്യമില്ലെന്ന് നീരീക്ഷിച്ച കോടതി അനുമതി വാങ്ങാതെുള്ള പ്രതിഷേധം നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. നാളത്തെ സമരത്തിനെത്തുന്നവരെ പല സംസ്ഥാനങ്ങളിലെും കസ്റ്റഡിയിൽ എടുക്കുകയാണെന്ന് സിജെപിയും ഇടതു സംഘടനകളും കുറ്റപ്പെടുത്തി. ദില്ലി പൊലീസ് 70 കമ്പനി കേന്ദ്രസേനയെ കൂടി സുരക്ഷയ്ക്ക് വിന്യസിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സ്ഥിതി നിരന്തരം നിരീക്ഷിക്കുകയാണ്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപിയുടെ പ്രതിഷേധം പ്രഖ്യാപിച്ച സാഹചര്യത്തിൽ 57 മെട്രോ സ്റ്റേഷനുകൾ ഇന്നു രാത്രി 9 മണിമുതൽ അടച്ചിടാൻ പൊലീസ് നിർദ്ദേശം നൽകിയിരുന്നു. ദില്ലിയിലേക്ക് നാളെ പുലർച്ചെ നാലു മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ എത്തേണ്ട എല്ലാ ട്രെയിനുകളും റദ്ദാക്കി. നിയന്ത്രണങ്ങൾക്കെതിരെ എംഎ ബേബി അടക്കമുള്ളവർ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. പ്രതിഷേധം കൈവിട്ടു പോകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.

എന്നാൽ എല്ലാം അടച്ചിട്ട് ജനങ്ങളുടെ അവകാശം ഹനിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽ പൂർണ്ണമായും തടയുന്നതിന് പകരം മെട്രോ, ട്രെയിൻ സർവ്വീസുകൾ നിയന്ത്രണത്തോടെ നടത്തണം. എല്ലാ റോഡുകളും ബാരിക്കേഡുകൾ വച്ച് അടയ്ക്കരുതെന്നുംകോടതി നിർദ്ദേശിച്ചു. സംഘാടകരായ കോക്ക്റോച്ച് ജനത പാർട്ടി ഹർജി നൽകാത്തതിനാൽ അനുമതിയെക്കുറിച്ച് ഇപ്പോൾ വാദം കേൾക്കാനാകില്ല. അനുമതി ഇല്ലെങ്കിൽ നിയമവിരുദ്ധമാകും എന്ന് ബഞ്ചിലെ ജസ്റ്റിസ് ജോയ്മല്യ ബാഗ്ച്ചി പരാമർശിച്ചു. ജന്തർമന്തർ ഉചിതമായ സ്ഥലമല്ലെന്ന്ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് വിശാലമായൊരു സ്ഥലം പ്രതിഷേധത്തിന് കണ്ടെത്തി കൂടെ എന്ന് സോളിസ്റ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പുരോഗതിയിൽ കുടിയേറ്റക്കാർക്കുള്ള സംഭാവന മറക്കരുത്'; ജെഡി വാൻസിന്റെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ
നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയം, രജിന​ഗറും പിടിച്ചെടുത്തു; ബംഗാളിൽ ബിജെപിയുടെ കുതിപ്പ്