
തിരുവനന്തതപുരം: പ്രളയത്തെ തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ നഷ്ടപ്പെട്ട വീടുകളില്‍ വൈദ്യുതി പുനസ്ഥാപിക്കുന്ന ഊര്‍ജ്ജിത പ്രവര്‍ത്തനത്തിലാണ് കെഎസ്ഇബി. വൈദ്യുതി മുടങ്ങിയ 25 ലക്ഷം ഉപഭോക്താക്കളിൽ 24 ലക്ഷം ആളുകൾക്കും വൈദ്യുതി പുനസ്ഥാപിച്ചുവെന്ന് മന്ത്രി എം.എം. മണി അറിയിച്ചു.
ഇനി ഒരു ലക്ഷം കണക്ഷനാണ് പുനസ്ഥാപിക്കാനായി ബാക്കിയുള്ളത്. വയറിംഗ് തകരാറായ 255 വീടുകളിൽ ഒരു പോയിന്റ് കണക്ഷൻ നൽകി വൈദ്യുതി എത്തിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ ഓഫ് ചെയ്തിരുന്ന 16158 ട്രാന്‍സ്ഫോര്‍മറു കളിൽ ഇതുവരെയായി 15032 എണ്ണം പ്രവര്‍ത്തനക്ഷമമായെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam