കോട്ടയം കോരുത്തോട് വീട്ടിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ സാഹസികമായി പിടികൂടി
കോട്ടയം: കോട്ടയം കോരുത്തോട് വീട്ടിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. 10 അടിയിലേറെ നീളമുള്ള രാജവെമ്പാലെയെ ചണ്ണപ്ലാവ് ആഞ്ഞിലിമൂട്ടിൽ ബിന്ദുവിന്‍റെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്. വീടിനരികിൽ വെച്ചിരുന്ന ചാക്കുകെട്ടുകൾക്കിടയിലാണ് ആദ്യം പാമ്പിനെ കണ്ടത്. ചാക്ക് കെട്ടുകൾ മാറ്റിയതോടെ പാമ്പ് സമീപത്തെ ബാത്റൂമിനുള്ളിലേക്ക് കയറി. ബാത്റൂമിന്‍റെ വാതിലുകൾ അടച്ചശേഷം വനം വകുപ്പ് ആർ ആർ ടി ടീമിനെ വിവരമറിയിക്കുകയും ഇവർ സ്ഥലത്തെത്തി പാമ്പിനെ അതിസാഹസികമായി പിടികൂടുകയുമായിരുന്നു. രാജവെമ്പാലയെ പിന്നീട് വനമേഖലയിൽ തുറന്നു വിട്ടു.


