മണിപ്പാലിലേക്കും കൊല്ലൂരിലേക്കും കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് സര്‍വ്വീസ് തുടങ്ങി

By Web DeskFirst Published Jun 16, 2016, 12:45 AM IST
Highlights

തിരുവനന്തപുരം: കര്‍ണാടകയിലെ മണിപ്പാലിലേക്കും തീര്‍ത്ഥാടന കേന്ദ്രമായ കൊല്ലൂര്‍ മൂകാംബികയിലേക്കും കെ എസ് ആര്‍ ടി സിയുടെ സൂപ്പര്‍ ക്ലാസ് സര്‍വ്വീസായ സ്‌കാനിയ ഓടിത്തുടങ്ങി. കഴിഞ്ഞദിവസം ഗതാഗത മന്ത്രി സി കെ ശശീന്ദ്രന്‍ മണിപ്പാല്‍ ബസ് ഫ്ലാഗ് ഓഫ് ചെയ്‌തതോടെയാണ് പുതിയ അന്തര്‍ സംസ്ഥാന റൂട്ടുകളിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ക്ക് തുടക്കമായത്.

ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് തിരുവനന്തപുരം തമ്പാനൂരില്‍നിന്ന് പുറപ്പെടുന്ന മണിപ്പാല്‍ ബസ് കൊട്ടാരക്ക, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം വഴി പിറ്റേദിവസം രാവിലെ 6.35നാണ് മണിപ്പാലില്‍ എത്തുക. തിരുവനന്തപുരത്ത് നിന്ന് മണിപ്പാലിലേക്ക് 971 രൂപയാണ് ടിക്കറ്റ് നിരക്ക്. മണിപ്പാലില്‍നിന്ന് വൈകീട്ട് നാലരയ്‌ക്ക് പുറപ്പെടുന്ന ബസ് പിറ്റേ ദിവസം 8.35ന് തിരുവനന്തപുരത്ത് എത്തിച്ചേരും. കേരളത്തില്‍നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ മണിപ്പാല്‍ സര്‍വ്വകലാശാലയിലെ

വൈകുന്നേരം നാലു മണിക്കാണ് കൊല്ലൂര്‍ മൂകാംബിക സര്‍വ്വീസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത്. കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, മംഗലാപുരം വഴി പിറ്റേദിവസം രാവിലെ 9.35നാണ് ബസ് കൊല്ലൂരില്‍ എത്തുന്നത്. കൊല്ലൂരില്‍നിന്ന് നിന്നു ഉച്ചയ്‌ക്കുശേഷം രണ്ടു മണിക്ക് പുറപ്പെടുന്ന ബസ് പിറ്റേ ദിവസം രാവിലെ 7.35ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്ത് നിന്ന് കൊല്ലൂര്‍ വരെ 1111 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഓണ്‍ലൈനായി ടിക്കറ്റ് റിസര്‍വ്വ് ചെയ്യുന്നതിനുള്ള സൗകര്യവും കെ എസ് ആര്‍ ടി സി ഏര്‍പ്പെടുത്തിയിട്ടുണ്ട്. - http://www.ksrtconline.com/KERALAOnline/

click me!