കായംകുളത്ത് കെഎസ്ആർടിസി മിന്നൽ സൂപ്പർ ഡീലക്സും ലോറിയും കൂട്ടിയിടിച്ചു; വൻ ദുരന്തം ഒഴിവായി

Web Desk |  
Published : Jun 18, 2018, 08:26 AM ISTUpdated : Jun 29, 2018, 04:22 PM IST
കായംകുളത്ത്  കെഎസ്ആർടിസി മിന്നൽ സൂപ്പർ ഡീലക്സും ലോറിയും കൂട്ടിയിടിച്ചു; വൻ ദുരന്തം ഒഴിവായി

Synopsis

ഒരാളുടെ നില ഗുരുതരം


ആലപ്പുഴ: കായംകുളം ദേശീയ പാതയിൽ ഒഎൻകെ ജംഗ്ഷനിൽ കെഎസ്ആർടിസി മിന്നൽ സൂപ്പർ ഡീലക്സ് ബസ്സും ലോറിയും കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്കേറ്റു. നാലു പേരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറുടെ നില ഗുരുതരമാണ്.

രാവിലെ ആറു മണിയോടെയാണ് സുൽത്താൻ ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ബസ് ഡ്രൈവർ സീറ്റിൽ നിന്ന് തെറിച്ചു പോയതിനാൽ നൂറു മീറ്ററോളം ഡ്രൈവറില്ലാതെ ഓടിയ ബസ് പാതയുടെ വശത്തേക്ക് ഇറങ്ങി നിൽക്കുകയായിരുന്നു. രാവിലെ സമയത്ത് ജംഗ്ഷനിൽ വലിയ തിരക്കില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തീരാനൊമ്പരം, കെട്ടിടത്തിന്റെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണ് മരിച്ച തൊഴിലാളികളുടെ സംസ്കാരചടങ്ങുകള്‍ ഇന്ന് നടക്കും
ഭർതൃവീട്ടില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ച് മുങ്ങിയ യുവതി : ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടും പിടികൂടാതെ പൊലീസ്, ആതിരയെവിടെ ?