മദ്യലഹരിയില്‍ യുവാവ് കെ.എസ്.ആര്‍.ടി.സി ബസ് മോഷ്ടിച്ചു

By Web DeskFirst Published Aug 21, 2017, 5:24 PM IST
Highlights

കൊല്ലം മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മോഷ്‌ടിക്കാന്‍ യുവാവിന്റെ ശ്രമം. കൊല്ലത്ത് ബസുമായി മുങ്ങിയ യുവാവ് വൈദ്യുതി പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചു. ആറ്റിങ്ങല്‍ സ്വദേശി അഘോഷിനെ പൊലീസ് പിടികൂടി
 
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ആറ്റിങ്ങലിലെ വീട്ടിലേക്ക് പോകാന്‍ കൊല്ലം ബസ് സ്റ്റാന്‍ഡില്‍ എത്തിയ അഘോഷ് കടുത്ത മദ്യലഹരിയിലായിരുന്നു. ബസ് കാത്ത് നിന്ന് ക്ഷമ നശിച്ചതോടെ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ബസിനകത്ത് കയറി. ബസില്‍ ഫുള്‍ ടാങ്ക് ഡീസലും പോരാത്തതിന് താക്കോലുമുണ്ടായിരുന്നു. ബസുമായി പതുക്കെ സ്റ്റാന്‍ഡിന് പുറത്ത് കടന്ന് വേഗത്തില്‍ ഓടിച്ചുപോയി. കൊല്ലം ചിന്നക്കടയിലെ വളവിലെത്തിയപ്പോള്‍ ബസിvdJZ നിയന്ത്രണം വിട്ടു. സമീപത്തെ വൈദ്യുത പോസ്റ്റിലിടിച്ച് ബസ് നിന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെത്തി ഇയാളെ കയ്യോടെ കസ്റ്റഡിയിലെടുത്തു. വിദേശത്തായിരുന്ന ഇയാള്‍ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. കൊല്ലത്തെ ഒരു സുഹൃത്തിനെ കാണാന്‍ എത്തിയതായിരുന്നു. നേരത്തെ ലോറി പരിചയമുണ്ടായിരുന്നതിനാലാണ് ബസുമായി വീട്ടില്‍ പോകാന്‍ മുതിര്‍ന്നത്.
 

click me!