കെ.എസ്.ആര്‍.ടി.സി കംപ്യൂട്ടര്‍വൽക്കരണം: വിവാദം കനക്കുന്നു

Published : Aug 06, 2017, 08:11 AM ISTUpdated : Oct 05, 2018, 01:54 AM IST
കെ.എസ്.ആര്‍.ടി.സി കംപ്യൂട്ടര്‍വൽക്കരണം: വിവാദം കനക്കുന്നു

Synopsis

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി കംപ്യൂട്ടര്‍വൽക്കരണ കരാറിനെ ചൊല്ലിയുള്ള വിവാദം കനക്കുന്നു . ആദ്യഘട്ട ടിക്കറ്റ് മെഷ്യൻ പരിശോധനയിൽ സി.ഡിറ്റ്  പാസായിട്ടും വീണ്ടും സാങ്കേതിക പരിശോധന നടത്തിയതിനെതിരെ  സി.ഡിറ്റ് നല്‍കിയ കത്തിന് കെ.എസ്.ആര്‍.ടി.സി മറുപടി നല്‍കിയില്ല .  ടിക്കറ്റ് ,പരസ്യവരുമാനങ്ങളുടെ വിഹിതമായി 200 കോടിയോളം കരാറുകാരാന് കിട്ടുന്ന കംപ്യൂട്ടര്‍വല്‍ക്കരണമാണ് വിവാദത്തിലായത് .

സാങ്കേതിക പരിശോധനയിൽ ആദ്യട്രയൽ പൂര്‍ത്തിയാക്കിയത് പൊതുമേഖല സ്ഥാപനമായ സി.ഡിറ്റ് മാത്രം . നാലു ഷെഡ്യൂളുകളും വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് സി.ഡിറ്റ് പറയുന്നത് . ഊരാളുങ്കൽ സൊസൈറ്റിയും കെൽട്രോണും തോറ്റു . ഇതോടെ സി.ഡിറ്റിന്‍റെ ടിക്കറ്റ് മെഷ്യനും പോരായ്മയുണ്ടെന്ന് നിലപാട് എടുത്ത കെ.എസ്.ആര്.ടി.സി എം.ഡി വീണ്ടും സാങ്കേതിക പരിശോധന നടത്താൻ തീരുമാനിച്ചു.  

എന്നാൽ സാങ്കേതിക പരിശോധനയിൽ പരാജയപ്പെട്ടവരെപ്പോലെ തങ്ങളുടെ മെഷ്യനും പോരായ്മയുണ്ടെന്ന് പറഞ്ഞതിനെതിരെ സി ഡിറ്റ് കെ.എസ്.ആര്‍.ടി.സിക്ക് കത്തെഴുതി . പരിശോധനയിൽ കണ്ടെത്തിയ പോരായ്മ കൃത്യമായി രേഖപ്പെടുത്തി അറിയിക്കണമെന്നും ആവശ്യപ്പെട്ടു .പക്ഷേ മറുപടി നല്‍കിയില്ല .രണ്ടാമത്തെ ട്രയൽ പരിശോധനയിൽ ഫെയര്‍ സ്റ്റേജുകള്‍ ശരിയല്ലെന്ന പറഞ്ഞ് സി.ഡിറ്റിനെ തള്ളി. 

ആസൂത്രിതമായി ഒഴിവാക്കിയെന്നാണ് സി.ഡിറ്റ് പരാതി . ടെണ്ടര്‍ തുറക്കുന്നതിന് മുന്പ് കെൽട്രോണിനെയും അയോഗ്യരാക്കി .ഊരാളുങ്കലിന് കരാര്‍ കൊടുത്തു. ഇനി മുതൽ കെ.എസ്.ആര്‍.ടി.സി വിൽക്കുന്ന ഒാരോ ടിക്കറ്റിനും 22 പൈസ വീതം കരാറുകാന് നല്‍കുമെന്നാണ് വിവരം . ദിവസവും 28 ലക്ഷം ടിക്കറ്റുകളാണ് വിൽക്കുന്നത് .5 വര്‍ഷത്തേയ്ക്ക് 125 കോടിയിലധികമാകും കരാര്‍ തുക. 

ഇ.ടി.എമ്മിനൊപ്പം ബസ് വിവരങ്ങളും ഓണ്‍ലൈന്‍ സംവിധാനങ്ങളും കംപ്യട്ടര്‍ വൽക്കരണത്തിന്‍റെ ഭാഗമായി വരും . ഇതിലൊക്കെ പരസ്യവും ഉണ്ടാകും .പരസ്യവരുമാനത്തിലെ കാര്യമായ വിഹിതം കരാറുകാരനാണ് . 200 കോടിയോളം വരുന്ന കരാറിനെ ചൊല്ലിയാണ് വിവാദം കനക്കുന്നത് . 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ശിവനും ശക്തിയും സേർന്ത മാസ് ഡാ.....' വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി രാഹുൽ, വേദിയിലെ പങ്കാളിത്തം ശ്രദ്ധേയം
കെസിക്ക് പേരെടുത്ത് പറഞ്ഞ് വിജയ്‍യുടെ നന്ദി, രാഹുൽ തന്‍റെ സഹോദരൻ; സിപിഎം അടക്കം ഒപ്പം നിന്നവർക്ക് പ്രത്യേക നന്ദി അറിയിച്ച് മുഖ്യമന്ത്രി