യൂട്യൂബർ ഖാദർ കരിപ്പൊടി പ്രവാസിയായ അബ്ദുൽ അഹദിനെ മർദ്ദിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. അബ്ദുൽ അഹദിന്‍റെ അടിവയറ്റിൽ ചവിട്ടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
കാസർകോട്: പ്രവാസിയായ അബ്ദുൽ അഹദിനെ യൂട്യൂബർ ഖാദർ കരിപ്പൊടി മർദ്ദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അടിവയറ്റിൽ ചവിട്ടുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാസർകോട് അണങ്കൂരിൽ വെച്ചാണ് ഇയാളും കൂട്ടാളികളും അബ്ദുൽ അഹദിനെ മർദിച്ചത്. ഖാദർ കരിപ്പൊടി തനിക്കെതിരെ നടത്തിയത് ക്വട്ടേഷൻ ആക്രമണമെന്ന് അഹദ് പറഞ്ഞു. തൻ്റെ വ്യാപാര ഇടപാടുകാരനുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാട് ചോദിക്കാൻ എന്ന് പറഞ്ഞ് വിളിച്ച് തർക്കിക്കുകയും മർദിക്കുകയുമായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാത്തത് സ്വാധീനമുള്ളത് കൊണ്ടെന്ന് സംശയമുണ്ടെനും അബ്‌ദുൽ അഹദ് പറഞ്ഞു.
ഉദുമ സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ ഖാദർ കരിപ്പൊടിക്കെതിരെ കൂടുതൽ ആരോപണവുമായി പരാതിക്കാരൻ രംഗത്ത്. ഖാദർ കരിപ്പൊടി തനിക്കെതിരെ നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്ത ക്വട്ടേഷൻ ആക്രമണമാണെന്ന് മർദനമേറ്റ അബ്ദുൾ അഹദ് ആരോപിച്ചു. പണമിടപാടിന്റെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് തന്നെ വിളിച്ചുവരുത്തിയത്. എന്നാൽ യാതൊരുവിധ പ്രകോപനവുമില്ലാതെ ഖാദറും കൂടെയുണ്ടായിരുന്ന രണ്ട് പേരും ചേർന്ന് തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകാത്തത് ഖാദറിന്റെ ഉന്നത സ്വാധീനം മൂലമാണെന്ന് സംശയിക്കുന്നതായും അഹദ് പറഞ്ഞു. ഇതിനുപുറമെ, ഇൻഫ്ലുവൻസർ എന്ന നിലയിലുള്ള തന്റെ സൈബർ സ്വാധീനം ഉപയോഗിച്ച് ഖാദർ കരിപ്പൊടി തന്നെ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വ്യക്തിഹത്യ നടത്തുകയും അപമാനിക്കുകയും ചെയ്യുകയാണ്. ഇതിനെതിരെയും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അബ്ദുൾ അഹദ് വ്യക്തമാക്കി.
