
കൊച്ചി: എംപാനൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ വി.ചിദംബരേഷ്,നാരായണപിഷാരടി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിക്കുക. പത്തു വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവരോട് കെഎസ്ആർടിസി പ്രതികാര ബുദ്ധിയാണ് കാണിച്ചതെന്നും മിനിമം വേതനം പോലും അനുവദിച്ചിരുന്നില്ല എന്നും എംപാനൽ ജീവനക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
480 രൂപ ദിവസവേതനാടിസ്ഥാനത്തിൽ എംപാനലുകാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിർബന്ധിത തൊഴിലെടിപ്പിക്കൽ ആണെന്ന് ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ കേസ് പരിഗണിച്ച കോടതി പത്തു വർഷത്തിൽ കുറവ് സർവീസ് ഉള്ള മുഴുവൻ എംപാനൽ ജീവനക്കാരെ പിരിച്ചുവിടാൻ നിർദ്ദേശം നൽകിയിരുന്നു.
ഇങ്ങനെ വരുന്ന ഒഴിവുകളിലേക്ക് പി എസ് സി ലിസ്റ്റിൽ നിന്ന് നിയമനം നടത്താനും കെ എസ് ആർ ടി സിയോട് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നു. ഉത്തരവിന് അടിസ്ഥാനത്തിൽ 1421 പേർ ജോലിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ കേസിൽ കക്ഷിചേരാൻ എംപാനൽ ജീവനക്കാരെയും ഹൈക്കോടതി അനുവദിച്ചിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam