പമ്പയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് വെട്ടേറ്റു; അക്രമി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു

Published : Dec 21, 2018, 03:39 PM IST
പമ്പയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന് വെട്ടേറ്റു; അക്രമി കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു

Synopsis

എവിടെയാണ് ഇറങ്ങുന്നത് എന്ന് വെട്ടിയ ആളോട്  ഭുവനചന്ദ്രൻ ചോദിച്ചിരുന്നു. ചാക്കുപാലത്ത് ഇറങ്ങിയപ്പോൾ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ഭുവനചന്ദ്രൻ പറയുന്നത്.

പത്തനംതിട്ട: പമ്പയ്ക്ക് സമീപം ചാക്കുപാലത്ത് കെഎസ്ആര്‍ടിസി ജീവനക്കാരന് വെട്ടേറ്റു. പമ്പ സ്റ്റേഷനിലെ ക്ലീനിംഗ് സ്റ്റാഫ്‌ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഭുവന ചന്ദ്രനാണ് വെട്ടേറ്റത്. ഇയാളുടെ  കൈയ്ക്കാണ് വെട്ടേറ്റത്. പരുക്ക് സരമുള്ളതല്ല. വെട്ടിയ ആൾ വനത്തിനുള്ളിലേക്ക് ഓടി രക്ഷപെട്ടു. 

ഇയാൾ ആദിവാസിയാണെന്നു സംശയിക്കുന്നു. ത്രിവേണിക്കു സമീപത്ത്  നിന്നാണ് ഇരുവരും ബസിൽ കയറിയത്. എവിടെയാണ് ഇറങ്ങുന്നത് എന്ന് വെട്ടിയ ആളോട്  ഭുവനചന്ദ്രൻ ചോദിച്ചിരുന്നു. ചാക്കുപാലത്ത് ഇറങ്ങിയപ്പോൾ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ഭുവനചന്ദ്രൻ പറയുന്നത്. പമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല ദേവസ്വം ഭണ്ഡാരത്തില്‍ മോഷണം, താല്ക്കാലിക ജീവനക്കാരൻ അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരി​ഗണിക്കുമെന്ന് ഹൈക്കോടതി