കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം; 2 ഗഡു ഡിഎ അനുവദിച്ചു, പെൻഷൻക്കാരുടെ ഡിആർ അനുവദിക്കുന്നതിലും അംഗീകാരം, 7 ശതമാനം വർധനവ്

Published : Mar 13, 2026, 11:30 PM IST
KSRTC

Synopsis

കെഎസ്ആർടിസി ജീവനക്കാർക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ച് സർക്കാർ. പെൻഷൻകാരുടെ രണ്ട് ഗഡു ഡിആറും അനുവദിക്കുന്നതിനുള്ള അംഗീകാരവും നൽകിയിട്ടുണ്ട്

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ച് സർക്കാർ. പെൻഷൻകാരുടെ രണ്ട് ഗഡു ഡിആറും അനുവദിക്കുന്നതിനുള്ള അംഗീകാരവും നൽകിയിട്ടുണ്ട്. ഡിഎ, ഡിആർ എന്നിവയിൽ എഴ് ശതമാനം വർദ്ധനയാണ് ലഭിക്കുക. ഇതിനായി 10 കോടി രൂപ അധിക സഹായമായി കോർപറേഷന് സർക്കാർ അനുവദിച്ചതായും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്കരണം 2022 ജനുവരി മുതൽ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് പരിഷ്കരിച്ചത്. ഇതിൻറെ തുടർച്ചയായാണ് ഇപ്പോൾ രണ്ട് ഗഡു ഡിഎ യും ഡിആറും അനുവദിക്കുന്നത്.

കെഎസ്ആർടിസിയ്ക്ക് സർക്കാർ സാമ്പത്തിക സഹായമായി ഈ സാമ്പത്തിക വർഷം ഇതുവരെ 1,574 കോടി രൂപയാണ് നൽകിയത്. ഇതിൽ 1,439 കോടി രൂപ പ്രത്യേക സഹായമായി ലഭിച്ചു. ബസ് വാങ്ങുന്നത് ഉൾപ്പെടെയുള്ള മൂലധന ചെലവിനായി 135 കോടി രൂപയും ലഭിച്ചു. ബജറ്റിൽ വകയിരുത്തിയത് 1035 കോടി രൂപയാണ്. 539 കോടി രൂപയാണ് അധിക സഹായമായി ലഭിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വൈദ്യുതി ലൈൻ പൊട്ടി വീണിട്ടും ലോറി നിർത്തിയില്ല,കൊല്ലത്ത് അമിത ലോഡുമായി എത്തിയ ലോറിക്കായി വൈദ്യുതി ലൈൻ ഉയർത്തിയ 60കാരന് ഷോക്കേറ്റു
ലോകത്തെ ഞെട്ടിച്ച് ഇറാൻ; വൻ ആയുധ ശേഖരത്തിൻ്റെ ദൃശ്യം പുറത്തുവിട്ടു, ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകൾ തകർക്കും