കെ ബി ​ഗണേഷ്കുമാറിന് തിരിച്ചടി; പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു, ഗണേഷിന്റേത് ഏകാധിപത്യമായ നടപടിയെന്ന് വിമർശനം

Published : Mar 13, 2026, 10:01 PM ISTUpdated : Mar 13, 2026, 10:02 PM IST
kb ganesh kumar

Synopsis

മന്ത്രി കെ ബി ​ഗണേഷ്കുമാര്‍ പ്രസിഡൻ്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു. യൂണിയനിലെ 10 അംഗങ്ങൾ രാജി വെച്ചു. ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി.

തിരുവനന്തപുരം: മന്ത്രി കെ ബി ​ഗണേഷ്കുമാറിന് തിരിച്ചടി. ​ഗണേഷ് പ്രസിഡൻ്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു. യൂണിയനിലെ 10 അംഗങ്ങൾ രാജി വെച്ചു. ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇതിനുപിന്നാലെ രജിസ്ട്രാർ ഭരണസമിതി പിരിച്ചു വിടുകയായിരുന്നു.

എൻഎസ്എസിന്റെ പത്തനാപുരം താലൂക്ക് യൂണിയൻ പ്രസി‍ഡന്റാണ് ​ഗണേഷ്കുമാർ. ​ഗണേഷിന്റെ നടപടികളിൽ നേരത്തെ തന്നെ യൂണിയനിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. താലൂക്ക് യൂണിയനിൽ 19 അം​ഗ ഭരണ സമിതിയാണ് ഉള്ളത്. ഇതിൽ 10 പേർ രാജി വെച്ചു. പ്രസി‍ഡന്റിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടാണ് രാജി വെച്ചത്. ഇതിനുപിന്നാലെ രജിസ്ട്രാർ ആണ് ഭരണസമിതി പിരിച്ചുവിട്ടത്.

പത്മ കഫേ നിർമ്മാണത്തിൽ അടക്കം ഭരണസമിതി അംഗങ്ങൾ ഗണേഷ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഗണേഷിന് ഏകാധിപത്യം എന്നായിരുന്നു അം​ഗങ്ങളുടെ വിമർശനം. എന്നാൽ, താലൂക്ക് യൂണിയനിൽ യാതൊരു പ്രശ്നവും ഇല്ലെന്നായിരുന്നു ഗണേഷ് കുമാറിൻ്റെ പ്രതികരണം. എൻ്റെ അച്ഛൻ്റെ സമ്പാദ്യം കൊണ്ടാണ് താലൂക്ക് യൂണിയൻ ഉണ്ടാക്കിയതെന്നും ഗണേഷ് പ്രതികരിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോവിഡിന് സമാനമെന്ന് മോദി പറയാതെ പറഞ്ഞു; നെതന്യാഹുവിനെ കെട്ടിപ്പിടിച്ചപ്പോൾ ഓർക്കണമായിരുന്നുവെന്ന് തോമസ് ഐസക്ക്
​ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചു, കാർ ഓടിച്ച് കയറ്റിയത് നേരെ സെക്രട്ടേറിയറ്റിലേക്ക്; മൂന്ന് യുവാക്കൾ പിടിയിൽ