കെ.എസ്.ആർ.ടി.സി സിൽവർ ലൈന്‍ ജെറ്റ് സർവീസ് അവസാനിപ്പിച്ചു

Web Desk |  
Published : May 01, 2018, 11:27 PM ISTUpdated : Jun 08, 2018, 05:45 PM IST
കെ.എസ്.ആർ.ടി.സി സിൽവർ ലൈന്‍ ജെറ്റ് സർവീസ് അവസാനിപ്പിച്ചു

Synopsis

കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് ഒൻപത് സ്റ്റോപ്പുകളെന്ന ആകർഷണവുമായി  സര്‍വീസാരംഭിച്ച സില്‍വര്‍ ലൈന്‍ ജറ്റ് സര്‍വീസ് നടത്തിപ്പിലെ പാളിച്ചകൾ മൂലം പരാജയപ്പെടുകയായിരുന്നു.... 

കോഴിക്കോട്: മൂന്ന് വർഷം മുൻപ് ദീർഘദൂര യാത്രകൾക്കായി കെ.എസ്.ആർ.ടി.സി അവതരിപ്പിച്ച സിൽവർ ലൈൻ ജെറ്റ് ബസുകൾ സർവീസ് അവസാപ്പിച്ചു. കോഴിക്കോട്-തിരുവനന്തപുരം റൂട്ടിലോടുന്ന സിൽവർ ലൈൻ ജെറ്റ് ബസും ഡീലക്സാക്കി മാറ്റിയാണ് സിൽവർ ലൈൻ ജെറ്റ് സർവീസിന് കോർപറേഷൻ അവസാനം കുറിച്ചത്. 

കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് ഒൻപത് സ്റ്റോപ്പുകളെന്ന വാഗ്ദാനവുമായി സര്‍വീസാരംഭിച്ച സില്‍വര്‍ ലൈന്‍ ജറ്റ് സര്‍വീസ് സമയക്രമത്തിലെ അപാകത മൂലമാണ് പരാജയപ്പെട്ടത്. സ്റ്റോപ്പുകളുടെ എണ്ണം 20 ആയി വര്‍ദ്ധിപ്പിച്ചതും കൂടിയ നിരക്കും ആനവണ്ടി പ്രേമികൾ വെള്ളക്കുതിരയെന്ന് വിശേഷിപ്പിക്കുന്ന ഇൗ ബസിന് തിരിച്ചടിയായി. കുറഞ്ഞ സ്റ്റോപ്പുകളുമായി എളുപ്പവഴിയിലൂടെ സഞ്ചരിക്കുന്ന മിന്നൽ ബസുകൾ ജനപ്രീതി നേടുക കൂടി ചെയ്തതോടെയാണ് സിൽവർ ലൈൻ ജെറ്റ് ബസുകൾ പിൻവലിക്കാൻ അധികൃതർ തീരുമാനിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോകാൻ ശ്രമിച്ചപ്പോൾ കോളറിന് പിടിച്ചു, സഹോദരിയുടെ നെഞ്ചിൽ അടിച്ചു, കമ്പുകൊണ്ടും തല്ലി; ലുത്ര സഹോദരന്മാരുടെ ക്ലബിനെതിരെ വീണ്ടും പരാതി
ദിലീപിനെ വെറുതെ വിട്ടതിനെ കുറിച്ച് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, 'വിധിന്യായം പഠിക്കും, തെളിവുകളുടെ അപാകത പരിശോധിക്കും'