
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് 25 ശതമാനം സര്‍വ്വീസുകള്‍ വെട്ടിക്കുറക്കാൻ തീരുമാനം. നിലവിലെ സാഹചര്യത്തിൽ ജീവനക്കാര്‍ക്ക് ബോണസോ ,ഉത്സവബത്തയോ കൊടുക്കാനാകില്ലെന്ന് എം.ഡി.ടോമിന്‍ തച്ചങ്കരി അറിയിച്ചു.
ഇന്ധന കുടിശ്ശികയായി 185 കോടി രൂപ പെട്രോളിയം കമ്പനികള്‍ക്ക് കൊടുക്കാനുണ്ട്. ടയര്‍ കമ്പനികള്‍ക്ക് 22 കോടി കൊടുക്കാനുണ്ട്.അറ്റകുറ്റപ്പണികള്‍ക്ക് സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങാനാകാത്ത സ്ഥിതിയാണ്. ജീവനക്കാരുടെ മെഡിക്കല്‍ റീ ഇംപേഴ്സമെന്‍റ് പോലും കൊടുക്കാനുകുന്നില്ല. പ്രളയദുരന്തം വന്നതോടെ വരുമാനം പകുതിയിലേറെ കുറഞ്ഞു. ഈ സാഹചര്യത്തിലലാണ് ചെലവു ചുരുക്കാന്‍ സര്‍വ്വീസുകള്‍ വെട്ടിക്കുറക്കുന്നത്.
ശമ്പളവും ബോണസും നല്‍കാന്‍ 90 കോടി രൂപ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 20 കോടി മാത്രമാണ് അനുവദിച്ചത്. ഈ സാഹചര്യത്തില്‍ ഓണത്തിന് ജീലനക്കാര്‍ക്ക് ബോണസോ, ഉത്സവബത്തയോ കൊടുക്കാനാകാത്ത സ്ഥിതിയാണ്. ശമ്പളം മാത്രം ഓണത്തിന് മുന്‍പ് നല്‍കും. കൂടുതല്‍ സഹായമില്ലാതെ കെ.എസ്.ആര്‍ടിസിക്ക് പിടിച്ചു നില്‍ക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി എം.ഡി.ടോമിന്‍ തച്ചങ്കേരി സര്‍ക്കാരിന് കത്ത് നല്‍കി.