കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം ഇന്ന് മുതല്‍

By Web DeskFirst Published Feb 20, 2018, 6:25 AM IST
Highlights

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെൻഷൻ കുടിശ്ശിക വിതരണം ഇന്നുമുതൽ.  രാവിലെ 11 മണിക്ക്  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.  5 മാസമായി മുടങ്ങിയ പെന്‍ഷനാണ് വിതരണം  ചെയ്യുന്നത്.

ജീവിക്കാന്‍ ആകെയുള്ള വകയായി കരുതിയ പെന്‍ഷന്‍ കിട്ടാതെ മാസങ്ങളായി വലഞ്ഞിരുന്നത് ആയിരക്കണക്കിന് പേര്‍. പെന്‍ഷന്‍കാരുടെ ദുരിത ജീവിതത്തിന്‍റെ നേര്‍കാഴ്ചകള്‍ ജീവിതം കട്ടപ്പുറത്ത് എന്ന പരമ്പരിയൂലടെ ഏഷ്യാനെറ്റ് ന്യൂസ് തുറന്നു കാട്ടി.പിന്നാലെയായിരുന്നു സര്‍ക്കാര്‍ ഇടപെടല്‍.
സഹകരണ വകുപ്പും കെഎസ്ആര്‍ടിസിയും തമ്മില്‍ ധാരണപത്രം ഒപ്പിട്ടു.

5 മാസത്തെ കുടിശ്ശിക തീര്‍ക്കാന്‍ ധാരണയായി. സഹകരണബാങ്കുകളില്‍ അക്കൗണ്ട് തുറക്കുന്നതിലടക്കം ആശങ്കകള്‍ ഏറെയുണ്ടെങ്കിലും പെന്‍ഷകര്‍ പ്രതീക്ഷയിലാണ്. പെൻഷൻ വിതരണത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം  നടത്താനുള്ള  സർക്കാർ നീക്കത്തിരെ പെന്‍ഷനേഴ്സ് അസോസിയേഷന് പ്രതിഷേധവുയര്‍ത്തിയിരുന്നു.

സഹകരണ കൺസോര്‍ഷ്യം വഴിയുള്ള പെന്‍ഷന്‍ വിതരണം ജൂലൈ വരെയാണ്. അതിന് ശേഷം സര്ക്കാര്‍ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ ഇതു വരെ വ്യക്തത വന്നിട്ടില്ല.

click me!