
കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് പണം കൈയ്യിലെത്താന്‍ ഇനിയും കാത്തിരിക്കണം. സഹകരണ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനെടുക്കുന്ന കാലതാമസമാണ് കാത്തിരിപ്പ് നീട്ടുന്നത്. എറണാകുളം ഡിപ്പോയില്‍ പകുതിയിലേറെ പെന്‍ഷന്‍കാരും സഹകരണ ബാങ്കില്‍ അക്കൗണ്ട് എടുത്തിട്ടില്ല.
അഞ്ച് മാസമായി മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ തുക കൈപ്പറ്റാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍ പെന്‍ഷന്‍കാര്‍. അവസാനം ജോലി ചെയ്ത ഡിപ്പോയിലെത്തി പെന്‍ഷന്‍ ബുക്കിന്റെ ആദ്യ രണ്ട് പേജ് അറ്റസ്റ്റ് ചെയ്ത് സഹകരണ ബാങ്കില്‍ നല്‍കണം. അക്കൗണ്ട് വിവരങ്ങളുമായി പിന്നെയും ഡിപ്പോയിലെത്തണം. ഡിപ്പോയില്‍ നിന്നും പെന്‍ഷന്‍കാരുടെ വിശദാംശങ്ങള്‍ കെഎസ്ആര്‍ടിസി ആസ്ഥാനത്തേക്ക് അയക്കും. അവിടെ നിന്ന് വേണം ഇത് പിന്നെയും സഹകരണ ബാങ്കിലേക്ക് അയക്കാന്‍. ഇങ്ങനെ നടപടികള്‍ പൂര്‍ത്തീകരിച്ച് പണം കൈയ്യിലെത്താന്‍ ഒരാഴ്ചയെങ്കിലുമെടുക്കും.
എറണാകുളം ഡിപ്പോയില്‍ മാത്രം 1149 പെന്‍ഷന്‍ കാരുണ്ട്. അതില്‍ 968 പേര്‍ക്കാണ് ഏത് സഹകരണ ബാങ്കില്‍ അക്കൗണ്ട് എടുക്കണമെന്ന വിവരം നല്‍കിയിട്ടുള്ളത്. ബാക്കിയുള്ളവര്‍ തൊട്ടടുത്തുള്ള സഹകരണ ബാങ്കില്‍ അക്കൗണ്ട് എടുത്ത് ഡിപ്പോയില്‍ രേഖകള്‍ നല്‍കണമെന്നാണ് അറിയിപ്പ്. നാളെ ഉച്ചയ്‌ക്ക് മുന്‍പ് ബാങ്ക് വിവരങ്ങള്‍ കൈമാറണെന്നുംലാണ് ആവതില്ലാത്ത കാലത്ത് ഓരോരുത്തരും ഓഫീസുകളുടെ പടികള്‍ കയറിയിറങ്ങുന്നത്.