കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം

Published : Aug 04, 2018, 07:57 PM IST
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം

Synopsis

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ ഉടന്‍ കൈമാറും. ഉപാധിയുളള മുന്‍ ഉത്തരവ് ഗതാഗതസെക്രട്ടറി പരിഷ്കരിച്ചു. 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ ഉടന്‍ കൈമാറും. ഉപാധിയുളള മുന്‍ ഉത്തരവ് ഗതാഗതസെക്രട്ടറി പരിഷ്കരിച്ചു.  

അതേസമയം, സര്‍ക്കാര്‍ ഫണ്ട് വിനിയോഗത്തിലെ അധികാരം സെക്രട്ടറിക്കാണെന്നും കെഎസ്ആര്‍ടിസിയുടെ ഫണ്ടിന്‍റെ കാര്യത്തിലേ തച്ചങ്കരിക്ക് സ്വതന്ത്രാധികാരമുള്ളൂവെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഗതാഗതസെക്രട്ടറി പണം തടഞ്ഞതിനെ തുടര്‍ന്ന് വിവിധ ബാങ്കുകളില്‍ നിന്ന് ഇരുപത്  കോടി രൂപ വായ്പയെടുത്താണ് ജൂലൈമാസത്തെ ശമ്പളം കെഎസ്ആര്‍ടിസിയില്‍  നല്‍കിയത്.  പണം അനുവദിച്ചില്ലെങ്കില്‍ തിരിച്ചടവ് അനിശ്ചിതത്വത്തിലാവുമെന്നാണ് തച്ചങ്കരി പറയുന്നത്.  അതേ സമയം കെഎസ്ആര്‍ടിസിയിലെ ഭരണ പരിഷ്ക്കാരങ്ങളുമായി ബന്ധപ്പെട്ട് യൂണിയനുകളും എംഡിയും തമ്മിലുള്ള തര്‍ക്കത്തില്‍ മന്ത്രി തച്ചങ്കരിക്കൊപ്പമായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വര്‍ക്കലയിൽ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം; മരുമകൻ ഒളിവിൽ, പൊലീസ് അന്വേഷണം
'മന്ത്രിയെ വധിക്കാൻ ശ്രമം, കറുത്ത തുണിയുമായി ഒരാള്‍ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തം'; വീണാ ജോര്‍ജിനെ സന്ദര്‍ശിച്ച് എംവി ജയരാജൻ