ദുരിതമുഖത്ത് ആശ്വാസവുമായി കെഎസ്ആര്‍ടിസി; സ്പെഷ്യൽ സർവീസുകൾ ആരംഭിച്ചു

By Web TeamFirst Published Aug 15, 2018, 8:04 PM IST
Highlights

തിരുവനന്തപുരം, നെടുമ്പാശ്ശേരി എന്നീ എയർപോർട്ട് അധികൃതരും തിരുവനന്തപുരം, എറണാകുളം എന്നീ കെഎസ്ആർടിസി മേഖലാ അധികൃതരും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് സർവീസുകൾ ക്രമീകരിച്ച് അയയ്ക്കുന്നത്

തിരുവനന്തപുരം: കേരളം വലയുന്ന മഹാ പ്രളയത്തില്‍ ആശ്വാസമായി കെഎസ്ആർടിസി സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ തിരുവനന്തപുരം, നെടുമ്പാശ്ശേരി എയർപോർട്ടുകൾ ബന്ധപ്പെടുത്തിയുള്ളതാണ് സ്പെഷ്യൽ സർവീസുകൾ.

നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനാൽ നെടുമ്പാശ്ശേരിയിൽ നിന്നും പോകുന്ന എല്ലാ വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നായിരിക്കും പുറപ്പെടുക എന്ന് എയർപോർട്ട് അധികൃതർ അറിയിച്ച സാഹചര്യത്തിൽ വിമാന യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി തിരുവനന്തപുരത്തു നെടുമ്പാശ്ശേരി എയർപോർട്ടിലേക്കും തിരിച്ചുമുള്ള സ്പെഷ്യൽ സർവീസുകൾ ആരംഭിച്ചത്.

തിരുവനന്തപുരം, നെടുമ്പാശ്ശേരി എന്നീ എയർപോർട്ട് അധികൃതരും തിരുവനന്തപുരം, എറണാകുളം കെഎസ്ആർടിസി മേഖലാ അധികൃതരും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് സർവീസുകൾ ക്രമീകരിച്ച് അയയ്ക്കുന്നത്.

എയർപോർട്ട് പ്രവർത്തനങ്ങൾ സാധാരണനിലയിൽ ആകുന്നതുവരെ ഈ സർവീസുകൾ തുടരുന്നതാണെന്നും ആവശ്യമെങ്കിൽ അധിക സർവീസുകൾ അയയ്ക്കുമെന്നും കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു. തൽസംബന്ധമായി ബന്ധപ്പെട്ട മേഖല എക്സിക്യൂട്ടീവ് ഡയറക്ടർമാർക്കും ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർമാർക്കും യൂണിറ്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

click me!