
തിരുവനന്തപുരം: അനധികൃതമായി അവധിയിൽ തുടരുന്നവർക്കെതിരെ നടപടിയുമായി വീണ്ടും കെഎസ്ആർടിസി. ദീർഘകാലമായി ജോലിക്ക് ഹാജരാകാത്ത 134 ഉദ്യോഗസ്ഥരെക്കൂടി പിരിച്ചുവിട്ടു. 69 ഡ്രൈവർമാർക്കും 65 കണ്ടക്ടർമാർക്കുമെതിരെയാണ് നടപടി.
അവധിയെടുത്ത് വിദേശത്ത് പോയവരാണ് പിരിച്ചുവിടപ്പെട്ടവരിൽ കൂടുതലും. കഴിഞ്ഞയാഴ്ച 733 പേരെ പിരിച്ചു വിട്ടിരുന്നു. സ്ഥിരം നിയമനം ലഭിച്ച 304 ഡ്രൈവർമാർക്കെതിരെയും 469 കണ്ടക്ടർമാർക്കെതിരെയുമാണു നേരത്തേ നടപടി സ്വീകരിച്ചിരുന്നത്. ജോലിക്ക് ഹാജരാകാത്തതിനുള്ള വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. ജോലിക്കെത്താത്ത മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാരേയും പിരിച്ചുവിടുമെന്ന് എം.ഡി ടോമിൻ തച്ചങ്കരി നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കോർപറേഷനിലെ നിയമം അനുസരിച്ച് അഞ്ച് വർഷം വരെ ജീവനക്കാർക്കു ദീർഘകാല അവധിയെടുക്കാം. എന്നാൽ ആവശ്യപ്പെട്ടാൽ ജോലിക്കു ഹാജരാകണമെന്നാണു നിബന്ധന. മെക്കാനിക്കൽ, മിനിസ്റ്റീരിയല്‍ വിഭാഗങ്ങളിൽ അനധികൃതമായി ജോലിക്കു ഹാജരാകാത്ത ജീവനക്കാരെ പിരിച്ചുവിടുമെന്ന് എംഡി ടോമിൻ തച്ചങ്കരി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam