
കൊച്ചി: അപൂർവ രോഗബാധിതനായി ശരീരം തളർന്ന് ഹോട്ടൽ തൊഴിലാളിയായ യുവാവ്. കൊച്ചി പള്ളിമുക്കിലെ സ്വദേശി തോമസാണ് ജിബി സിൻഡ്രോം എന്ന രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. അച്ഛനും അമ്മയും മരിച്ച മൂപ്പത്തിയൊന്നുകാരന് ബന്ധുവായ യുവാവ് ആണ് ഏക കൈത്താങ്ങ്.
A/C Holder: Kurian
A/c no: 914010024397244
IFSC code: UTIB0001513
Bank: Axis bank
Branch: Jp nagar, Bangalore
കഴിഞ്ഞ 12 വർഷമായി കൊച്ചി പള്ളിമുക്കിലെ ഹോട്ടലിന്‍റെ ഈ അടുക്കളയിലായിരുന്നു തോമസിന്‍റെ ജീവിതം. പൊറോട്ട അടിക്കലായിരുന്നു ജോലി. അച്ഛനും അമ്മയും മരിച്ചതോടെയാണ് ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ കുടുംബത്തെ വിട്ട് തോമസ് കൊച്ചിയിൽ ജോലി തേടിയെത്തിയത്. ഹോട്ടലിൽ നിന്ന് ലഭിക്കുന്ന വരുമാനം മിച്ചം പിടിച്ചു രണ്ട് സഹോദരിമാരെ വിവാഹം കഴിച്ചയച്ചു. ഒടുവിൽ ജീവിതത്തിൽ ഒരു കൂട്ടു തേടി തുടങ്ങുമ്പോഴാണ് ക്രൂരത കാട്ടി അപൂർവരോഗം എത്തിയത്. ജിബി സിൻഡ്രോം രോഗത്തിൽ ശരീരം മുഴുവൻ തളർന്ന് സംസാരശേഷി പോലും നഷ്ടപ്പെട്ട തോമസിനെ ഹോട്ടലിലെ തൊഴിലാളികള് ആണ് ആശുപത്രിയിൽ എത്തിച്ചത്. അച്ഛന്‍റെ സഹോദരന്‍റെ മകനായ ബിബിൻ ആണ് പിന്നീട് തോമസിന് കൂട്ടായി ഉണ്ടായത്.മംഗലാപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായ ബിബിൻ കഴിവിന്‍റെ പരാമാവധി ചികിത്സിച്ചു.ഇത് വരെ 7 ലക്ഷത്തോളം രൂപ ചെലവായി.
വെന്‍റിലേറ്ററിൽ തുടരുന്ന തോമസിന്‍റഎ ജീവൻ രക്ഷിക്കാൻ ഇനിയും 5 ലക്ഷം രൂപയോളം വേണ്ടി വരും.സാന്പത്തിക പരാധീനതകള്‍ ഉള്ള സഹോദരിമാരും ഒന്നിനുമാകാതത് സ്ഥിതിയിലാണ്.എങ്കിലും നൻമയുള്ളവർ കൈത്താങ്ങായി എത്തുമെന്ന പ്രതീക്ഷയിലാണ് ബിബിൻ.