കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി തുടരുന്നു; 4051 പേര്‍ക്ക് ഇന്ന് നിയമനം, പിരിച്ചുവിടപ്പെട്ടവരുടെ ഹർജി ഇന്ന് ഹൈക്കോടതിയില്‍

Published : Dec 20, 2018, 06:38 AM ISTUpdated : Dec 20, 2018, 06:40 AM IST
കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി തുടരുന്നു; 4051 പേര്‍ക്ക് ഇന്ന് നിയമനം, പിരിച്ചുവിടപ്പെട്ടവരുടെ ഹർജി ഇന്ന് ഹൈക്കോടതിയില്‍

Synopsis

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി തുടരുന്നു. ഇന്നും കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. പിരിച്ചുവിട്ടവർക്ക് പകരമായി ഹൈക്കോടതി നിർദ്ദേശപ്രകാരം പിഎസ്‍സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടമാർരെ ഇന്ന് നിയമിക്കും.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി തുടരുന്നു. ഇന്നും കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. പിരിച്ചുവിട്ടവർക്ക് പകരമായി ഹൈക്കോടതി നിർദ്ദേശപ്രകാരം പിഎസ്‍സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടമാർരെ ഇന്ന് നിയമിക്കും. അതേസമയം പിരിച്ചുവിടപ്പെട്ട താൽക്കാലിക കണ്ടക്ടർമാർ ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാർച്ച് തുടങ്ങി.

അതിനിടെ കരാർ തൊഴിലാളികളെ പിരിച്ചുവിട്ട് പിഎസ്സി ലിസ്റ്റിൽ നിന്ന് ഉദ്യോഗാർത്ഥികളെ നിയമിക്കാൻ ഹൈക്കോടതി നൽകിയ കാലപരിധി ഇന്ന് അവസാനിക്കും. രണ്ട് ദിവസത്തിനകം ഉത്തരവ് നടപ്പാക്കി വിശദാംശങ്ങൾ അറിയിക്കണമെന്നായിരുന്നു നേരത്തെ കോടതി കെഎസ്ആര്‍ടിസിക്ക് നൽകിയ നിർദ്ദേശം. ഇതിനിടെ പിരിച്ചുവിടപ്പെട്ട 94 താൽകാലിക കണ്ടക്ടർമാർ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്
റെയില്‍വേ ഗേറ്റിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി സ്കൂട്ടര്‍; മാറ്റി നിർത്താൻ ആവശ്യപ്പെട്ട ഗേറ്റ് കീപ്പര്‍ക്ക് മർദനം