പതിനാല് ജില്ലകളിലെയും കെ.എസ്.യു ജില്ല പ്രസിഡന്‍റുമാരെ മാറ്റി

Published : Aug 02, 2016, 02:51 AM ISTUpdated : Oct 04, 2018, 07:38 PM IST
പതിനാല് ജില്ലകളിലെയും കെ.എസ്.യു ജില്ല പ്രസിഡന്‍റുമാരെ മാറ്റി

Synopsis

തിരുവനന്തപുരം: പതിനാല് ജില്ലകളിലെയും  കെ.എസ്.യു ജില്ല പ്രസിഡന്‍റുമാരെ മാറ്റി. എന്‍.എസ്.യു തീരുമാനപ്രകാരമാണ് നടപടിയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് വിഎസ് ജോയ് വിശദീകരിച്ചു. എന്നാൽ ചർച്ചകളൊന്നും കൂടാതെ തീരുമാനമെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ല കമ്മിറ്റിയിൽ നിന്ന് മൂന്ന് ജനറൽ സെക്രട്ടറിമാരടക്കം 10 പേർ  രാജിവച്ചു. 

സംഘടനാ തെരഞ്ഞെടുപ്പ് വഴി ഭാരവാഹികളായവരെ ഒഴിവാക്കി നിയമനം നടത്തിയതിലാണ് പ്രതിഷേധം. മാറ്റത്തിനെതിരെ വിടി ബൽറാം എംഎൽഎ വിമർശനവുമായി രംഗത്തെത്തി. ഗ്രൂപ്പ് മാനേജർമാരുടെ നിർദ്ദേശം അനുസരിച്ച് സംസ്ഥാന പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും എടുത്ത തീരുമാനം ശരിയായില്ലെന്ന് ബ‍ൽറാം ഫേസ്ബുക്കിൽ കുറിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇലക്ട്രിക് ബസ് വിവാദം; നിലപാടിലുറച്ച് മേയര്‍ വിവി രാജേഷ്, 'ബസ് ഓടിക്കുന്നത് കോര്‍പ്പറേഷന്‍റെ പണിയല്ല, കെഎസ്ആര്‍ടിസി കരാര്‍ പാലിക്കണം'
പുതുവർഷത്തിൽ ഇരുട്ടടിയായി എൽപിജി വില വർധന; വാണിജ്യ സിലിണ്ടറിന് കുത്തനെ കൂട്ടിയത് 111 രൂപ