
എറണാകുളം ആരോഗ്യമന്ത്രി വീണാ ജോർജ് പുറത്തിറങ്ങുന്ന സമയം തൊട്ട് വീണ്ടും പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ പറഞ്ഞു.ജില്ലാതലത്തിൽ ഏതറ്റം വരെ സമരം പോകണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു.മന്ത്രിയുടെ പ്രതികരണത്തിന് യാതൊരു ആത്മാർത്ഥതയുമില്ല.മന്ത്രി യഥാർത്ഥ്യം തിരിച്ചറിഞ്ഞ് മാപ്പു പറയണം.ന്യായീകരണ തൊഴിലാളിയുടെ നിലവാരത്തിലേക്ക് ആരോഗ്യമന്ത്രി താഴരുത്.സംഘടനാ പ്രവർത്തനത്തിലൂടെ വളർന്നുവരാത്തതുകൊണ്ടാണ് മന്ത്രിക്ക് സമരങ്ങളെക്കുറിച്ച് വലിയ ധാരണയില്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
............................................
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam