മെട്രോ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന്  ആരോപിച്ച് സമരം

Published : Apr 25, 2017, 06:56 PM ISTUpdated : Oct 05, 2018, 02:09 AM IST
മെട്രോ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന്  ആരോപിച്ച് സമരം

Synopsis

കൊച്ചി മെട്രോയില്‍ ഹൗസ് കീപ്പിംഗ്, ടിക്കറ്റിംഗ് ജോലികള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നാണ് 272 കുടുംബശ്രീ പ്രവര്‍ത്തകരുടെ ആരോപണം. ജോലിയ്ക്കായി ജില്ലാ മിഷന്‍ 39 ദിവസത്തെ തൊഴില്‍ പരിശീലനം നല്‍കിയെന്നും ഇവര്‍ പറയുന്നു. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ജോലിയെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പരിശീലനം കഴിഞ്ഞപ്പോള്‍ കൊച്ചി മെട്രോയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടിയുള്ള കുടുംബശ്രീയുടെ അറിയിപ്പ് വന്നു. തുടര്‍ന്ന് നടന്ന എഴുത്ത് പരീക്ഷയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 275 പേരില്‍ ജോലി കിട്ടിയത് മൂന്ന് പേര്‍ക്ക്.

എന്നാല്‍ മെട്രോയില്‍ ആര്‍ക്കും ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടില്ലെന്നാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നിലപാട്. നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് മാത്രമാണ് വ്യക്തമാക്കിയുന്നതെന്നും കുടുംബശ്രീ ജില്ലാകോര്‍ഡിനേറ്റര്‍ അറിയിച്ചു. അതേസമയം സമരം തീര്‍ക്കാര്‍ കെഎംആര്‍എല്‍  പെണ്ണൊരുമ കൂട്ടായ്മയുമായി ചര്‍ച്ച നടത്തുന്നുണ്ട്. മെട്രോയുടെ രണ്ടാഘട്ടത്തില്‍ തൊഴില്‍ നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് നീക്കം. എന്നാല്‍ ജോലിയുടെ കാര്യത്തില്‍ ഉറപ്പ് കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പെണ്ണൊരുമ കൂട്ടായ്മ.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഓഡിറ്റിന് ദേവസ്വം ബോർഡ് കൂടുതൽ സമയം തേടും, കണക്കുകള്‍ തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതിയെ അറിയിക്കും
റെയിൽവെ ട്രാക്കിൽ സ്ഫോടക വസ്‌തു കണ്ട് പൊലീസിനെ വിളിച്ചു; അന്വേഷണത്തിൽ ട്വിസ്റ്റ്; ഹീറോയാകാൻ ശ്രമിച്ച ഇൻഫോർമർ പിടിയിൽ