
കോഴിക്കോട്: വയോജന പരിചരണ പദ്ധതിയുമായി കുടുംബശ്രീ. ഹർഷം എന്ന പേരിൽ 1000 വളന്‍റിയർമാർക്ക് കുടുംബശ്രീയുടെ
പരിശീലന പരിപാടി കോഴിക്കോട് തുടങ്ങി. വെബ് സൈറ്റിലൂടെയോ കോൾ സെന്‍ററിലൂടെയോ സേവനത്തിന് സമീപിക്കാൻ
കഴിയുമെന്ന പ്രത്യേകതയും ഉണ്ട്.
പരിചരിക്കാൻ ആളില്ലാത്ത വയോജനങ്ങളെ സഹായിക്കുകയും അഭ്യസ്ത വിദ്യരായവർക്ക് തൊഴിൽ കണ്ടെത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഹാപ്പിനെസ് റീഡിഫൈൻഡ് എന്നതിന്‍റെ ചുരുക്കമായി ഹർഷം എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. താല്‍പ്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് കൂടികാഴ്ച നടത്തിയാണ് വളന്‍റിയർമാരെ തെരഞ്ഞെടുത്തത്.
ആദ്യഘട്ടത്തിൽ 30 പേരടങ്ങുന്ന ഗ്രൂപ്പിന് പരിശീലനം ആരംഭിച്ചു. ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് ആൻഡ് പ്രമോഷൻ കൗൺസിൽ ഉൾപ്പെടെയുള്ള ഏജൻസികളാണ് പരിശീലനം നൽകുന്നത്. വയോജനങ്ങൾക്ക് 24 മണിക്കൂറും ഓൺലൈൻ ആയി സേവനം തേടാൻ കഴിയും. സേവനത്തിന് ആനുപാതികമായി വേതനം ക്രമീകരിക്കും. 100 ൽ കുറയാത്ത സേവന ദാതാക്കളുടെ ഗ്രൂപ്പുകൾ ജില്ലകൾതോറും സജ്ജമാക്കാനും കുടുംബശ്രീ ലക്ഷ്യമിടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam