അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം; റവന്യൂമന്ത്രി റിപ്പോര്‍ട്ട് തേടി

Published : Dec 25, 2017, 04:27 PM ISTUpdated : Oct 05, 2018, 12:45 AM IST
അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം; റവന്യൂമന്ത്രി റിപ്പോര്‍ട്ട് തേടി

Synopsis

കൊച്ചി:  പി വി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങളെക്കുറിച്ച് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ വിശദമായ റിപ്പോര്‍ട്ട് തേടി. റവന്യൂ അഡീഷണല്‍  ചീഫ് സെക്രട്ടറിപി.എച്ച് കുര്യനോടാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. നേരത്തേ അന്‍വറിന്റെ നടപടികളിന്മേല്‍ മലപ്പുറം ജില്ലാ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് ആരോപണം. പാര്‍ക്കിന് മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെയും ആരോഗ്യവകുപ്പിന്റെയും അനുമതിയില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തീം പാര്‍ക്ക് എട്ടോളം നിയമലംഘനങ്ങള്‍ നടത്തിയിട്ടുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ പരിസ്ഥിതി ലോലപ്രദേശത്ത് അന്‍വര്‍ തടയണ നിര്‍മിച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ചീങ്കണ്ണിപ്പാറയില്‍ അന്‍വര്‍ നിര്‍മിച്ച തടയണ പൊളിക്കണമെന്ന നോട്ടീസില്‍ തുടര്‍നടപടി ഹൈക്കോടതി ഒരു മാസത്തേക്ക് തടഞ്ഞിരിക്കുകയാണ്. കളക്ടറുടെ നോട്ടീസിനെതിരെ അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ. അബ്ദുല്‍ ലത്തീഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡിസംബര്‍ 21നായിരുന്നു കോടതി നടപടി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിജയ് ഭരണം ഉറപ്പിച്ചതിന് പിന്നാലെ സ്റ്റാലിന്‍റെ ആദ്യ പ്രതികരണം; 'നന്ദി പറയാൻ കോൺഗ്രസുകാർ എത്തിയില്ല', ഒപ്പം നിന്നവ‍ർക്ക് നന്ദി
തീരാത്ത സസ്പെൻസ്! പാതി വഴിയിൽ യൂ ടേൺ എടുത്ത് വിജയ്, 120 ഉറപ്പിച്ചതിന് പിന്നാലെ ലോക്ഭവനിലേക്ക് തിരിച്ചെങ്കിലും മടങ്ങി; ഗവർണറുടെ മനസിലെന്ത്?