ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാകിസ്ഥാന്‍ പിടികൂടിയ കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ

Published : Apr 10, 2017, 10:37 AM ISTUpdated : Oct 05, 2018, 03:01 AM IST
ഇന്ത്യന്‍ ചാരനെന്നാരോപിച്ച് പാകിസ്ഥാന്‍ പിടികൂടിയ കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ

Synopsis

ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന്‍ പിടികൂടിയ കുല്‍ഭൂഷണ്‍ യാദവിന് വധശിക്ഷ. പാകിസ്ഥാന്‍ സൈന്യമാണ് യാദവിന് വധശിക്ഷ  നല്‍കുമെന്ന് അറിയിച്ചത്. മുന്‍ നാവിക ഉദ്ദ്യോഗസ്ഥനായ ഇയാള്‍ ഇന്ത്യന്‍ ചാരസംഘടനയായ റോയുടെ ഏജന്റാണെന്നായിരുന്നു പാകിസ്ഥാന്റെ വാദം. എന്നാല്‍ ഇത് ഇന്ത്യ തള്ളിയിരുന്നു. 

മുംബൈ സ്വദേശിയായ കുല്‍ഭൂഷണ്‍ യാദവിനെ ബലൂചിസ്ഥാനില്‍ നിന്നാണ് പാക് സൈന്യം പിടികൂടിയത്. കുല്‍ഭൂഷണ്‍ യാദവിനെ ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കി വധശിക്ഷ വിധിച്ചുവെന്നാണ് പാകിസ്ഥാന്‍ സൈന്യം അറിയിച്ചിരിക്കുന്നു. ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ ഖമര്‍ ജാവേദ് ബവേജ ഇന്ന് വധശിക്ഷ ശരിവെയ്ക്കുകയായിരുന്നു. വിചാരണയുടെയോ ശിക്ഷാവിധിയുടെയോ കാര്യം പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചിരുന്നില്ലെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഞാൻ ഇറാനിയൻ ഏജന്‍റായിരുന്നെങ്കിൽ...'; ട്രംപിന്‍റെ പരിപാടിയിലേക്ക് വെടിയുതിർക്കും മുൻപ് അക്രമി കുടുംബത്തിന് അയച്ച സന്ദേശം പുറത്ത്
ഹോസ്റ്റലിൽ ആരുമില്ലാത്ത തക്കം നോക്കി കയറിയ 67കാരൻ എംബിഎ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന സംഭവം ഭുവനേശ്വറിൽ