കൈതപ്പൊയിലിലെ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ഹസ്‌നയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട്: കോഴിക്കോട് കൈതപ്പൊയിലില്‍ യുവതിയെ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാക്കൂര്‍ സ്വദേശി ഹസ്നയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.വിവാഹമോചിതയായ ഹസ്സ കഴിഞ്ഞ എട്ടു മാസത്തോളമായി പുതുപ്പാടി സ്വദേശിയായ ആദില്‍ എന്ന യുവാവിനൊപ്പമാണ് താമസിക്കുന്നത്. നിയമപരമായി ഇരുവരും വിവാഹം കഴിച്ചിട്ടില്ല. ഇന്ന് മുറി തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ ഹസ്നയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നാണ് യുവാവിന്റെ മൊഴി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ വ്യക്തത വരുകയുള്ളു എന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)