
കൂടരഞ്ഞി: സംസ്ഥാനത്ത് ഭരണകൂട ഭീകരതയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പൊലീസും ഭരണകൂടവും ചേർന്ന് നിയമ ലംഘനം നടത്തുന്നത് ആദ്യമായി കാണുകയാണെന്ന് കുമ്മനം ആരോപിച്ചു.
കോഴിക്കോട് കൂടരഞ്ഞിയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനങ്ങളില്‍ നടപടി വൈകുന്നതില്‍ ബിജെപി നടത്തുന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
പാരിസ്ഥിതിക നിയമങ്ങൾ ലംഘിക്കുന്നുണ്ടോ എന്നറിയാനുള്ള നിയമസഭാ സമിതിയിൽ അൻവർ എം.എൽ.എ. തുടരുന്നത് വിരോധാഭാസമാണെന്ന് കുമ്മനം ആരോപിച്ചു. ഭരണകൂട ഭീകരതയും ഭരണകൂട മാഫിയയും സംസ്ഥാനത്ത് പിടിമുറുക്കുകയാണ്. കുറിഞ്ഞി ഉദ്യാനത്തെ തകർക്കുന്നത് രാഷ്ട്രീയകാർ കൂടെ ഉൾപെടുന്ന മാഫിയ ആണെന്നും കുമ്മനം ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam