പി.മോഹനന്‍ വീണ്ടും സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി

Published : Jan 04, 2018, 11:26 AM ISTUpdated : Oct 05, 2018, 12:25 AM IST
പി.മോഹനന്‍ വീണ്ടും സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി

Synopsis

കോഴിക്കോട്: പി.മോഹനന്‍ വീണ്ടും സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി. കൊയിലാണ്ടിയില്‍ ചേര്‍ന്ന സിപിഎം ജില്ലാ സമ്മേളനമാണ് മോഹനനെ ജില്ലസെക്രട്ടറിയായി തിരഞ്ഞെടുത്തത്.

ഇത്തവണ സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെ 43 പേരിൽ ഏഴ്  പുതുമുഖങ്ങളുണ്ട്. ടി.പി ബിനീഷ്, പി.നിഖിൽ, കാനത്തിൽ ജമീല, മുസാഫർ അഹമ്മദ്, പി.പി ചാത്തു, കെ.കെ മുഹമ്മദ്, കെ. കൃഷ്ണൻ എന്നിവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

പയ്യോളി മനോജ് വധക്കേസിൽ സിബിഐ കസ്റ്റഡിയിലുള്ള ടി.ചന്തു മാസ്റ്ററെ സി പി എം കോഴിക്കോട് ജില്ലാ കമ്മറ്റിയിൽ നിലനിർത്തി. അതേ സമയം ഗെയിൽ വാതക പൈപ്പ് ലൈനിന് എതിരായ പ്രചാരണം തള്ളിക്കളയണമെന്ന് സി പി എം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പ്രമേയം, വികസന വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും പ്രമേയം പറയുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്