ഷുഹൈബ് വധം: പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന്  കുമ്മനം രാജശേഖരൻ

Published : Mar 22, 2022, 05:40 PM IST
ഷുഹൈബ് വധം: പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന്  കുമ്മനം രാജശേഖരൻ

Synopsis

വിജയൻ ഭരണത്തിൽ ഇരകൾക്ക് നീതി ലഭിക്കില്ല മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറയുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട്  ഹൈക്കോടതിയിൽ നിന്ന് വീണ്ടും രൂക്ഷ വിമർശമാണ് പൊലീസിനും ആഭ്യന്തര വകുപ്പിനും ഏൽക്കേണ്ടി വന്നത്. കേസ് സിബിഐക്ക് വിടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ് ഉടനെയാണ് ഹൈക്കോടതി സർക്കാര്‍ വാദം തള്ളിയത്. പിണറായി വിജയൻ ഭരണത്തിൽ ഇരകൾക്ക് നീതി ലഭിക്കില്ലെന്ന് ഹൈക്കോടതിയും പറഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുകയാണ് ഉചിതം. 

സിപിഎം നേതാക്കൾ പ്രതികളായ കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന സർക്കാർ വാദം അണികൾ മാത്രമേ വിശ്വസിക്കൂ. നിയമസഭയിൽ പോലും കള്ളം പറയുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമാണ്. ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം കോടതിയും ശരിവെച്ചിരിക്കുകയാണ്.  കോടതിയിൽ നിന്ന് ഇത്രയധികം തിരിച്ചടികൾ നേരിട്ട മറ്റൊരു ഭരണകൂടവും ഇതിന് മുൻപ് കേരളത്തിൽ ഉണ്ടായിട്ടില്ല. തിരിച്ചടികൾ നേരിടാൻ മാത്രമായി കേരളത്തിന് ഒരു മുഖ്യമന്ത്രി ആവശ്യമുണ്ടോയെന്നും കുമ്മനം ചോദിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്രംപിനെതിരെ തുറന്ന കത്തുമായി യുഎഇ വ്യവസായി; ഗള്‍ഫ് മേഖലയെ യുദ്ധത്തിലേക്ക് വലിച്ചിടാൻ ആരാണ് അധികാരം നൽകിയത്?
പൈല്‍സിന് ശസ്ത്രക്രിയ കഴിഞ്ഞ പൈലറ്റിനോട് ക്രൂരത, വസ്ത്രം ഊരി ഉണങ്ങാത്ത മുറിവ് കാട്ടിയിട്ടും രക്ഷയില്ല; ലീവ് നീട്ടി നല്‍കാതെ മേലുദ്യോഗസ്ഥൻ