മലബാർ ലഹള കേരളത്തിലെ ജിഹാദികള്‍ നടത്തിയ കൂട്ടക്കുരുതിയെന്ന് കുമ്മനം

Published : Oct 09, 2017, 02:13 PM ISTUpdated : Oct 05, 2018, 04:03 AM IST
മലബാർ ലഹള കേരളത്തിലെ ജിഹാദികള്‍ നടത്തിയ കൂട്ടക്കുരുതിയെന്ന് കുമ്മനം

Synopsis

മലപ്പുറം: മലബാർ ലഹള എന്നറിയപ്പെടുന്ന 1921ലെ കലാപം കേരളത്തിലെ ജിഹാദികള്‍ നടത്തിയ കൂട്ടക്കുരുതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവത്തെ സ്വാതന്ത്ര്യ സമരം എന്നു വിശേഷിപ്പിക്കുന്നതു ചരിത്രത്തെയും ഭൂരിപക്ഷ സമുദായത്തെയും അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ബ്രിട്ടീഷുകാർക്കെതിരായ സമരമായിരുന്നു അതെങ്കിൽ എന്തിനാണ് ആയിരക്കണക്കിനു നിരപരാധികളെ കൊന്നൊടുക്കുകയും ക്ഷേത്രങ്ങൾ തകർക്കുകയും ചെയ്തതെന്നും കുമ്മനം ചോദിച്ചു.

സ്വാതന്ത്ര്യസമരം എന്നു വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവൽക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും ശരിയായ ചരിത്രം വരുംതലമുറയെ പഠിപ്പിക്കാൻ ചരിത്രകാരൻമാരും സർക്കാരും തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ജനരക്ഷാ യാത്രയ്ക്കിടെ ചേകന്നൂർ മൗലവിയുടെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരള കോൺഗ്രസിൽ അപ്രതീക്ഷിത നീക്കം: പാലായിൽ ജോസ് കെ മാണി? കടുത്തുരുത്തിയിൽ നിഷ ജോസ് കെ മാണി പരിഗണനയിൽ
'സ്ഥാനാര്‍ത്ഥികളുടെ പേര് എഴുതി നൽകാൻ സച്ചിദാനന്ദ ആര്? ശിവഗിരി മഠാധിപതിയായി ഇരിക്കാൻ യോഗ്യനല്ല'; വെള്ളാപ്പള്ളി നടേശൻ