കാണിക്ക എണ്ണിയവർ സ്ഥിരമായി പണം മോഷ്ടിച്ച് കടത്തിയെന്നും സിസിടിവി ദൃശ്യങ്ങളിൽ ഇതിന് വ്യക്തമായ തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു.പണം കൈകാര്യം ചെയ്യാൻ എസ്ബിഐ നിയോഗിച്ച സ്വകാര്യ ഏജൻസിലെ ജീവനക്കാരുടെ പങ്കും അന്വേഷിച്ചു വരികയാണ്.
ദില്ലി: അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. കാണിക്ക എണ്ണിയവർ സ്ഥിരമായി പണം മോഷ്ടിച്ച് കടത്തിയെന്നും സിസിടിവി ദൃശ്യങ്ങളിൽ ഇതിന് വ്യക്തമായ തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. പണം കൈകാര്യം ചെയ്യാൻ എസ്ബിഐ നിയോഗിച്ച സ്വകാര്യ ഏജൻസിയിലെ ജീവനക്കാരുടെ പങ്കും അന്വേഷിച്ചു വരികയാണ്.
അതേസമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ ഇന്നലെ രാത്രി തന്നെ ചോദ്യം ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ ഇതുവരെ എട്ട് പേരാണ് അറസ്റ്റിലായത്. ഉന്നതരുടെ പങ്കിനെക്കുറിച്ചിള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിയുടെ അനുയായി ടിന്നു യാദവും പിടിയിലായവരിൽ ഉൾപ്പെട്ടിട്ടുണ്ട്. ടിന്നു യാദവിന്റെ കൈയിൽ നിന്നും ഭണ്ഡാര താക്കോലുകൾ കണ്ടെടുത്തെന്ന് റിപോർട്ടുകൾ വന്നിരുന്നു.എന്നാൽ ഇതു വരെ ചമ്പത് റായിക്കെതിരെ കേസ് എടുക്കാത്തതിൽ വിമർശനം ഉയരുന്നുണ്ട്.


