സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരുമോ? പ്രതികരണവുമായി കുമ്മനം രാജശേഖരന്‍

By Elsa TJFirst Published Oct 11, 2018, 7:37 PM IST
Highlights

ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയത്തില്‍ സംസ്ഥാനത്ത് നടക്കുന്ന ബിജെപി ആര്‍എസ്എസ് പ്രതിഷേധങ്ങള്‍ വേണ്ടത്ര ശക്തമല്ലെന്ന ആരോപണങ്ങള്‍ക്കിടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമെന്ന വാര്‍ത്തകളോട് പ്രതികരണവുമായി കുമ്മനം രാജശേഖരന്‍. തിരികെയെത്തുമെന്ന വാര്‍ത്തകളെക്കുറിച്ച് അറിവില്ല. രാഷ്ട്രപതി പറയുന്നത് അനുസരിക്കാന്‍ മാത്രമാണ് സാധിക്കുക. 

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയത്തില്‍ സംസ്ഥാനത്ത് നടക്കുന്ന ബിജെപി ആര്‍എസ്എസ് പ്രതിഷേധങ്ങള്‍ വേണ്ടത്ര ശക്തമല്ലെന്ന ആരോപണങ്ങള്‍ക്കിടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുമെന്ന വാര്‍ത്തകളോട് പ്രതികരണവുമായി കുമ്മനം രാജശേഖരന്‍. തിരികെയെത്തുമെന്ന വാര്‍ത്തകളെക്കുറിച്ച് അറിവില്ല. രാഷ്ട്രപതി പറയുന്നത് അനുസരിക്കാന്‍ മാത്രമാണ് സാധിക്കുക.

എന്റെ താല്‍പര്യമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇന്ന് മിസോറാം ഗവര്‍ണറായി ഇരിക്കേണ്ടി വരില്ലായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്ന കാര്യത്തെക്കുറിച്ച നിലവില്‍ യാതൊരു അറിവുമില്ല.

ഇപ്പോള്‍ നിക്ഷിപ്തമായിട്ടുള്ള ചുമതല ഭംഗിയായി ചെയ്യുകയാണ്. രാഷ്ട്രപതി എന്ത് ആവശ്യപ്പെടുന്നോ അത് കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണെന്ന് കുമ്മനം രാജശേഖരന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ഗവര്‍ണര്‍ എന്ന നിലയില്‍ അഭിപ്രായം പറയാന്‍ പാടില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. 

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് സൂചനകള്‍. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധങ്ങള്‍ നടത്തിയതില്‍ സംഘ്പരിവാര്‍ സംഘടനകളും ബിജെപിയും തമ്മില്‍ ഏകോപനക്കുറവുണ്ടെന്നായെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞയാഴ്ച ദില്ലിയില്‍ നടന്ന അയ്യപ്പ സേവാ സമാജത്തിന്റെ വാര്‍ഷിക യോഗത്തില്‍ കുമ്മനം രാജശേഖരനും പങ്കെടുത്തിരുന്നു. കുമ്മനം രാജശേഖരന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കും ഹൈന്ദവ സംഘടനകള്‍ക്കും ഗുണകരമാവുമെന്നാണ് നിരീക്ഷണം. 

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ്  ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനത്തെ മിസോറം ഗവര്‍ണറായി നിയമിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.  1976 മുതല്‍ 1987വരെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന കുമ്മനം ശബരിമലയ്ക്കു സമീപം നിലയ്ക്കലില്‍ നടന്ന ആറു മാസം നീണ്ട പ്രക്ഷോഭത്തോടെയാണ് കേരളത്തില്‍ ശ്രദ്ധേയനാകുന്നത്. 

click me!