ഇന്ത്യൻ നയതന്ത്ര രംഗത്തെ മികച്ച മാതൃകയാണ് കെപിഎസ് മേനോനെന്ന് കുമ്മനം രാജശേഖരൻ

Published : Dec 30, 2018, 08:22 AM ISTUpdated : Dec 30, 2018, 08:26 AM IST
ഇന്ത്യൻ നയതന്ത്ര രംഗത്തെ മികച്ച മാതൃകയാണ് കെപിഎസ് മേനോനെന്ന് കുമ്മനം രാജശേഖരൻ

Synopsis

ഇന്ത്യൻ നയതന്ത്ര രംഗത്തെ എക്കാലത്തെയും മികച്ച മാതൃകയാണ് കെപിഎസ് മേനോനെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ.

പാലക്കാട്: ഇന്ത്യൻ നയതന്ത്ര രംഗത്തെ എക്കാലത്തെയും മികച്ച മാതൃകയാണ് കെപിഎസ് മേനോനെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. കെ പി എസ് മേനോന്‍റെ സംഭാവനകളാണ് ഇന്ത്യൻ വിദേശനയത്തിന് അടിത്തറയെന്നും കുമ്മനം പറഞ്ഞു. കെപിഎസ് മേനോൻ സ്മാരക പുരസ്കാരം വിദേശ കാര്യവിദഗ്ധൻ ടി പി ശ്രീനിവാസന് സമ്മാനിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ.

രാജ്യത്തിന്‍റെ വിദേശനയം രൂപീകരിക്കുന്നതിൽ നിർണായകമായ ഇടപെടലുകളായിരുന്നു കെ പി എസ് മേനോൻ നടത്തിയതെന്നും കുമ്മനം പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥർ പാഠപുസ്തകമാക്കേണ്ട ദിശാസൂചകങ്ങളായ നിർണായക നീക്കങ്ങൾക്കുടമയാണ് അദ്ദേഹം. ഇന്ത്യൻ വിദേശ നയത്തിന് ആഴവും പരപ്പും നൽകിയത് കെപിഎസ് മേനോനായിരുന്നു. ചേറ്റൂർ ശങ്കരൻ നായർ മെമ്മോറിയൽ കൾച്ചറൽ ട്രസ്റ്റിന്റെ കെപിഎസ് മേനോൻ പുരസ്കാരം ഏറ്റവും ഉചിതമായ കൈകളിലേക്കാണെത്തുന്നതെന്നും കുമ്മനം പറഞ്ഞു.

നയതതന്ത്രകുലപതിയുടെ പേരിലുള പുരസ്കാരം, ഏറ്റവും വലിയ ബഹുമതിയെന്ന് ടി. പി ശ്രീനിവാസൻ. ചേറ്റൂർ ശങ്കരൻനായർ മെമ്മോറിയൽ ട്രസ്റ്റിന്‍റെ 11ാമത് പുരസ്കാരമാണ് ടി പി ശ്രീനിവാസന് സമ്മാനിച്ചത്. പ്രശസ്തിപത്രവും ഫലകവും 50000 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിറ്റൂരില്‍ നാല് വയസുകാരനെ കാണാനില്ല, കുട്ടിക്കായി വ്യാപക തെരച്ചിൽ
ചിറക്കര പഞ്ചായത്തിൽ വൈസ് പ്രസിഡന്‍റ് സ്ഥാനം ബിജെപിക്ക്, നിര്‍ണായകമായത് സ്വതന്ത്രന്‍റെ യുഡിഎഫ് പിന്തുണ