മാണിക്കായി എന്‍ഡിഎ കവാടം തുറന്ന് കുമ്മനം രാജശേഖരന്‍

By Web DeskFirst Published Jul 19, 2016, 5:23 AM IST
Highlights

രണ്ടിലയുമായി കൈകോര്‍ക്കാനുള്ള നീക്കങ്ങള്‍ ബിജെപി വീണ്ടും സജീവമാക്കുന്നു. കോണ്‍ഗ്രസ്സിനോടുള്ള മാണിക്കുള്ള അതൃപ്തി മുതലെടുക്കാനാണ് എന്‍ഡിഎ വാതില്‍ തുറക്കുന്നത്. മാണിയോട് തൊട്ടുകൂടായ്മയില്ല എന്നാണോയെന്ന ചോദ്യത്തിന് ആരോടും തൊട്ടുകൂടായ്മയില്ലെന്നായിരുന്നു കുമ്മനം രാജശേഖരന്റെ മറുപടി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാണി ഗ്രൂപ്പുമായി ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് അനൗപചാരിക ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യം കുമ്മനം തന്നെ സമ്മതിച്ചു.

ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളില്‍ തട്ടിയാണ് നേരത്തെ ചര്‍ച്ച പൊളിഞ്ഞത്.  അന്ന് എതിര്‍ത്ത ബിജെപിയിലെ ഒരു വിഭാഗവും ഇപ്പോള്‍ മാണിയെ സ്വീകരിക്കൊനൊരുങ്ങിയെന്നാണ് സൂചന. ന്യൂനപക്ഷ വോട്ടുകള്‍ കൂടി കിട്ടുന്ന രീതിയില്‍ എന്‍ഡിഎ വിപുലപ്പെടുത്താതെ കേരളം പിടിക്കാനാകിലെന്നാണ് അമിത്ഷാ-മോദി ടീമിന്റെ വിലയിരുത്തല്‍. ആവശ്യക്കാര്‍ ഇങ്ങോട്ട് വരുമെന്നായിരുന്നു എന്‍ഡിഎ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തോടുള്ള മാണിയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. കുമ്മനം വാതില്‍ തുറന്നതോടെ ഇനിയുള്ള അടവു നീക്കങ്ങളാകും നിര്‍ണ്ണായകം.

click me!