
കൊച്ചി: കൊച്ചിൻ റിഫൈനറിയിൽ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയ ചടങ്ങിൽ ഒടുവിൽ സ്ഥലം എംഎൽഎ വി പി സജീന്ദ്രന് ഇരിപ്പിടം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും, ഗവർണർ പി സദാശിവത്തിനും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനും ഒപ്പം കോൺഗ്രസ് നേതാവ് കെ വി തോമസിനും വേദിയിൽ ഇരിപ്പിടം നൽകിയിരുന്നു. കുന്നത്ത് നാട് എംഎൽഎയായ തന്നെ പ്രോട്ടോക്കോൾ അനുസരിച്ച് വേദിയിലേക്ക് ക്ഷണിക്കേണ്ടിയിരുന്നുവെന്ന് നേരത്തേ സജീന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ, പരിപാടിയുടെ ക്ഷണപത്രം മാത്രമാണ് സജീന്ദ്രന് കിട്ടിയത്.
റിഫൈനറി പദ്ധതി തുടങ്ങിവച്ചത് യുപിഎ സർക്കാരാണെന്നും തന്നെ ഒഴിവാക്കുന്നത് മനഃപൂർവമാണെന്നുമായിരുന്നു സജീന്ദ്രന്‍റെ ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam