
സംഭാവനകള്‍ പണമായി നല്കുന്നതിന് സാമൂഹികകാര്യ മന്ത്രാലയം നിരോധനം ഏര്പ്പെടുത്തിയശേഷം അത് മൂന്നിരട്ടിയായി വര്ധിച്ചെന്ന് മന്ത്രാലയത്തിലെ ജീവകാരുണ്യ സംഘടനകള്ക്കും അസോസിയേഷനുകള്ക്കുമായുള്ള വകുപ്പിന്റെ ഡയറക്ടര്മുനീറ അല്കണ്ടാരി വ്യക്തമാക്കിയിരിക്കുന്നത്. ജീവകാരുണ്യ സംഘടനകളുടെ പ്രവര്‍ത്തനങ്ങള് സാമ്രാജ്യത്തിന്റെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണെന്ന് ഉറപ്പുവരുത്താന്കര്ശനമായ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും അടുത്തിടെ ഏര്പ്പെടുത്തിയിരുന്നു. ലക്ഷ്യങ്ങളില്നിന്ന് വ്യതിചലിച്ച് സംഭാവനത്തുക വകമാറ്റി ചെലവഴിച്ച് രാജ്യത്തിന്റെ ജീവകാരുണ്യ യശസിന് കളങ്കം വരുത്താന്ചിലര്ശ്രമിക്കുന്നതായി കണ്ടെത്തിയിരുന്നു.
ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 56 ജീവകാരുണ്യ സംഘടനകളുടെ ലൈസന്സ് മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.കുടാതെ, അനധികൃതമായി സംഭാവനകള്പിരിച്ച രണ്ടുപേര്ക്കെതിരേയും നിയമനടപടികള്ക്ക് ശുപാര്ശയും ചെയ്തിട്ടുണ്ട്. ചില വ്യക്തികള്സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടെ സംഭാവനകള്പിരിക്കുന്നതായി കണ്ടെത്തിയവര്ക്കെതിരേ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെ്.
അംഗീകൃത ഏജന്സികള്ക്ക് മാത്രമേ സംഭാവനകള്നല്കാവൂവെന്നും നേരത്തെ അധികൃതര്അറിയിച്ചിരുന്നു. കെനെറ്റിലൂടെയും ഓണ്ലൈനായുമാണ് ബാങ്ക് അക്കൗണ്ടുകളില്നിന്ന് സംഭാവനകള്നലകുന്നത് അനുവദിച്ചിട്ടുണ്ടങ്കില്ലും അവയും സാമൂഹികകാര്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്ന് അവര്വ്യക്തമാക്കി. അംഗീകൃത ജീവകാരുണ്യ സംഘടനകള്അര്ഹരായവര്ക്ക് സഹായം എത്തിക്കുന്നില്ലെന്ന ആരോപണങ്ങളില്കഴമ്പില്ലെ. കുവൈറ്റ് റെഡ് ക്രെസന്റ് സൊസൈറ്റി പോലുള്ള സംഘടനകളുടെ പ്രവര്ത്തനങ്ങള്സുതാര്യമാണെന്നും അല്കണ്ടാരി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam