
രാജ്യത്ത് താമസ-കുടിയേറ്റ നിയമലംഘകരായി ഒരു ലക്ഷത്തില്‍ അധികം വിദേശികള്‍ കഴിയുന്നതായാണ് അടുത്തിടെ ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കണക്കുകളില്‍ സൂചിപ്പിക്കുന്നത്. ഇന്ത്യ, ബംഗ്ലാദേശ്,ഫിലിപൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കുടുതല്‍.
ആയിരക്കണക്കിന് മലയാളികള്‍ അടക്കം 30,000-ത്തോളം ഇന്ത്യക്കാരുമുണ്ട് ഈക്കൂട്ടത്തില്‍. ഇവരില്‍ അധികവും ഗാര്‍ഹിക രംഗവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. താമസ-കുടിയേറ്റ നിയമ ലംഘകര്‍ക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ സ്ഥാനപതി അടക്കം കുവൈത്തിലെ വിവിധ രാജ്യങ്ങളിലെ എംബസികള്‍ അധികൃതര്‍ ഭരണാധികാരികളോടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇതിനു മുമ്പ് 2011-ലാണ് അമീര് ഷേഖ് സബാ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബ പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് 90,000 വിദേശികള്‍ അനധികൃത താമസക്കാരായി രാജ്യത്ത് ഉണ്ടായിരുന്നത്. 20,000-ഓളം ഇന്ത്യക്കാര്‍ അത് പ്രയോജനപ്പെടുയും ചെയ്തിരുന്നു.
2008-ലെ പൊതുമാപ്പിലും ഇത് തന്നെയായിരുന്നു സ്ഥിതി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭരണാധികാരികളുടെ കാരുണ്യത്താല്‍ ഇത്തരം ആനുകൂല്യം ലഭിക്കുകയാണങ്കില്‍ നല്ലെരു ശതമാനം ആളുകള്‍ തിരികെ പോകുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam